'ഹരിയാനയിലെ ശുചീകരണ തൊഴിലാളികളുടെ സമരം അടിച്ചമര്‍ത്തരുത്'
കണ്ണൂര്‍: ശമ്പള പരിഷ്കരണത്തിനായി ഹരിയാനയിലെ ശുചീകരണ തൊഴിലാളികള്‍ നടത്തുന്ന സമരം അടിച്ചമര്‍ത്തരുതെന്ന് കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
യാത്രയയപ്പ് സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് ഉദ്ഘാടനം ചെയ്തു. പി. സുരേഷ് അധ്യക്ഷനായി. കെ.പി സഹദേവന്, വി. സുരേഷ്കുമാര്‍, കെ. സുധീര്‍ സംസാരിച്ചു. കെ.കെ ശശികുമാര്‍, എം. പ്രശാന്ത്, ആര്. രവീന്ദ്രന്, കെ. മനോഹരന്, ഒ.എന്‍ അജിത് കുമാര്‍, എ. പ്രദീപ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
സംസ്ഥാന പ്രസിഡന്റായി പി. സുരേഷിനെയും ജനറല്‍ സെക്രട്ടറിയായി വി. സുരേഷ്കുമാറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എന്‍.എസ് ഷൈന്‍, രാജന്, വി.എബ്രഹാം (സെക്രട്ടറിമാര്‍), വി. മണികണ്ഠന് (ട്രഷറര്‍), ഹസീന ബീഗം (വനിതാ സബ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), പി.ആര് സ്മിത (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."