പുറത്തുനിന്ന് സി.എന്‍.ജി കിറ്റുകള്‍ വാങ്ങി കാറുകളില്‍ ഘടിപ്പിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: മലിനീകരണം തടയുന്നതിനായി വാഹനങ്ങള്‍ സി.എന്‍.ജി ഇന്ധനത്തിലേക്കു മാറണമെന്ന് പറയുന്നുണ്ടെങ്കിലും പുതിയ രജിസ്‌ട്രേഷന്‍ നടത്തുന്ന കാറുകളും യൂസ്ഡ് കാറുകളും സി.എന്‍.ജിയിലേക്കു മാറുന്നതിനു ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന സി.എന്‍.ജി കിറ്റുകള്‍ സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി മോട്ടോര്‍ വാഹനവകുപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തിയത്.
പുറത്തു നിന്നു വാങ്ങുന്ന കിറ്റുകള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പലതരത്തിലും പലരൂപത്തിലുമുള്ള കിറ്റുകള്‍ വിപണയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയെല്ലാം മോട്ടോര്‍ വാഹനവകുപ്പ് രൂപകല്‍പന ചെയ്ത രീതിയിലുള്ളതല്ല. അതുകൊണ്ടുതന്നെ ഇത്തരം കിറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സി.എന്‍.ജി അതിവേഗത്തില്‍ കത്തുന്നതാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമല്ലാത്ത വിധത്തിലുള്ള കിറ്റുകള്‍ അപകടത്തിന് വഴിവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമല്ലാത്ത കിറ്റുകള്‍ വാങ്ങി കാറുകളില്‍ ഘടിപ്പിച്ച ശേഷം രജിസ്‌ട്രേഷന്‍ നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാറില്‍ നിന്ന് ഒരുത്തരവുണ്ടാകുന്നതുവരെ ഈ നടപടി തുടരുമെന്നും ഡല്‍ഹി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."