ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചു ഗള്‍ഫ് രാജ്യങ്ങള്‍ അവധി പ്രഖ്യാപിച്ചു
ദമ്മാം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചു ഗള്‍ഫിലെ വിവിധ രാജ്യങ്ങള്‍ അവധി പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ മേഖലയിലുമാണ് അവധികള്‍ പ്രഖ്യാപിച്ചത്.
സഊദിയില്‍ നേരത്തേയുള്ളതു പോലെ അഞ്ചു ദിവസം ഒഴിവു ലഭിക്കുന്നുണ്ട്. ഇതോടൊപ്പം ആഴ്ചയിലെ നാലു ഒഴിവു ദിവസങ്ങള്‍ കൂടി ലഭിക്കുന്നതോടെ ഒന്‍പതു ദിവസത്തെ ലീവ് സ്വകാര്യ മേഖലയില്‍ ലഭിക്കും.
സര്‍ക്കാര്‍ മേഖലയില്‍ ഇതില്‍ കൂടുതല്‍ ലീവ് അനുവദിക്കപ്പെടും .യു എ യില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
ജൂലൈ മൂന്ന് ഞായറാഴ്ച മുതല്‍ പത്ത് ഞായറാഴ്ച വരെയാണ് ഇവിടെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഒമാനിലും ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലയിലെയും, സ്വകാര്യമേഖലയിലെയും തൊഴിലാളികള്‍ക്ക് ജൂലൈ 5 മുതല്‍ 9 വരെയുള്ള അഞ്ചു ദിവസമാണ് അവധി നല്‍കിയിരിക്കുന്നത്.
ഒമാന്‍ റോയല്‍ കോര്‍ട്ട് ദിവാനും, മാനവവിഭശേഷി വകുപ്പുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."