ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൃഷ്ണദാസിന്റെ കോലം കത്തിച്ചു
കൊച്ചി: സ്വാശ്രയ കോളജുകള്‍ ബുധനാഴ്ച ഏകപക്ഷീയമായി അടച്ചിട്ട സ്വാശ്രയ കോളജ് മാനേജ്മെന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജിലേക്കു മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ സ്ഥാപന ചെയര്‍മാനും ജീഷ്ണു കേസിലെ ഒന്നാം പ്രതിയുമായ പി.കൃഷ്ണദാസിന്റെ കോലം കത്തിച്ചു. രാവിലെ 10ന് എറണാകുളം നോര്‍ത്ത് പപ്പന്‍ചേട്ടന്‍ സ്മാരക ഹാളിനു സമീപത്തു നിന്നും ആരംഭിച്ചു കോളജിനു മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന യോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഖദീജ റഷ്ബത്ത് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ബി രതീഷ്, എ.ഡി സുജില്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എ.പി പ്രനില്‍, കെ.വി നില്‍കുമാര്‍, സെക്രട്ടറിയറ്റംഗങ്ങളായ സോളമന് സിജു, ജിബിന്‍ ജോര്‍ജ്ജ്, കെ.എ മസൂദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."