നരേന്ദ്ര മോദി കോര്‍പറേറ്റ് നയങ്ങള്‍ നടപ്പാക്കുന്നുവെന്ന്
മാവേലിക്കര : കോണ്‍ഗ്രസ് തുടങ്ങി വച്ച കോര്‍പറേറ്റ് നയങ്ങള്‍ കൂടുതല്‍ ശക്തിയോടെ ബിജെപി നടപ്പാക്കുകയാണെന്ന് മുന്‍മന്ത്രി എളമരം കരീം പറഞ്ഞു. സജി ചെറിയാന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ചെങ്ങന്നൂര്‍ വൈഎംസിഎ ഹാളില്‍ നടന്ന ഇടതുപക്ഷ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നടപടികളുടെ കാര്യത്തില്‍ ഇരുകൂട്ടരും അനിയന്‍ ബാവയും ചേട്ടന്‍ ബാവയും കളിക്കുകയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രനോടുള്ള ജനങ്ങളുടെ വെറുപ്പ് മുതലെടുത്ത് അധികാരത്തിലേറിയ ബിജെപി മോദിയെ നേതാവായി ഉയര്‍ത്തിക്കാട്ടിയത് നുണകള്‍ക്ക് മുകളിലാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന താന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പെരുംനുണ പറഞ്ഞാണ് അധികാരത്തിലെത്തിയത്. വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യാക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന് തുടങ്ങിയ നുണ പറച്ചില്‍ ഇപ്പോഴും തുടരുകയാണ്. വര്‍ഗ്ഗീയ കലാപങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണങ്ങളും നടത്തി ഉത്തരേന്ത്യയില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. പൊതുമേഖലയിലെ അളവറ്റ സ്വത്തുക്കള്‍ കുത്തക മുതലാളിമാര്‍ക്ക് പണയം വച്ചു. ഇന്ത്യയിലെ എല്ലാ തൊഴിലാളികളെയും മോദി വഞ്ചിച്ചു.
അംഗങ്ങളുടെ ഒരു ചോദ്യത്തിനും മോദി പാര്‍ലമെന്റില്‍ മറുപടി പറയില്ല. എണ്ണ വില അടിക്കടി വര്‍ദ്ധിപ്പിച്ച് 4 കൊല്ലം കൊണ്ട് ജനങ്ങളെ പിഴിഞ്ഞെടുത്ത 20 ലക്ഷം കോടി രൂപയില്‍ 4 ലക്ഷം കോടി സര്‍ക്കാരും ശേഷിച്ച 16 ലക്ഷം കോടി കോര്‍പറേറ്റ് ഭീമന്‍മാരും വീതിച്ചെടുത്തു.
വി മോഹന്‍ദാസ് അധ്യക്ഷനായി.കെ പി രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ചന്ദ്രന്‍ പിള്ള, ആര്‍ നാസര്‍, കെ പ്രസാദ്, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജന്‍, കെ വരദരാജന്‍, സി എസ് സുജാത,പി സതീദേവി, ടി ജെആഞ്ചലോസ്‌കെ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. സി കെ ഉദയകുമാര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."