HOME
DETAILS

ആദിവാസി ഊരുകളിലൂടെ ബസ് സര്‍വിസ് ആരംഭിച്ചു

  
backup
May 22 2018 | 02:05 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%8a%e0%b4%b0%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8

 

കോതമംഗലം:തങ്ങളുടെ ഊരുകളിലൂടെ ബസ് സര്‍വിസിനു വേണ്ടി കാലങ്ങളായുള്ള ആദിവാസി സമൂഹത്തിന്റെ കാത്തിരിപ്പിന് വിരാമമായി. എളംബ്ലാശ്ശേരി കുടിയില്‍ നിന്നും ആരംഭിച്ച് മേട്‌നാ പാറ, പന്തപ്ര, പിണവുര്‍ കുടി ആദിവാസി ഊരുകളിലൂടെ കുട്ടമ്പുഴ വഴി കോതമംഗലത്തേക്ക് പുതിയ ബസ് സര്‍വ്വീസ് ആരംഭിച്ചു.
എളംബ്ലാശ്ശേരി ആദിവാസി കുടിയില്‍ വച്ച് നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ ആദ്യ സര്‍വിസ് ഫ്‌ലാഗ് ഓഫ് ചെയ്തു. 10ാം വാര്‍ഡ് മെമ്പര്‍ മാരിയപ്പന്‍ നെല്ലിപ്പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എന്‍ കുഞ്ഞുമോന്‍ സ്വാഗതവും, വിജില്‍ നന്ദിയും അറിയിച്ചു. ആദിവാസി മൂപ്പന്‍ രാജപ്പന്‍ കാണി, ബസ് ഓണര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിന്നും പ്രദേശത്തെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
മാമലകണ്ടം പ്രദേശത്തെ ആദിവാസി ഊരുകളില്‍ താമസിക്കുന്നവരുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു പ്രദേശത്തെ ആദിവാസി കോളനികളില്‍ കൂടിയുള്ള ബസ് സര്‍വിസ്.
ആദിവാസി ഊരുകളിലെ അടക്കം മാമലകണ്ടം പ്രദേശത്തെ ജനങ്ങള്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയില്‍ എത്തിച്ചേരുവാന്‍ കവളങ്ങാട് പഞ്ചായത്ത്, കീരംപാറ പഞ്ചായത്ത്, കോതമംഗലം മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലൂടെ 65 കിമി ദൂരം സഞ്ചരിക്കണമായിരുന്നു.
പുതിയ റോഡും ബസ് സര്‍വ്വീസും വന്നതോട് കൂടി പഞ്ചായത്ത് ആസ്ഥാനത്തും,വില്ലേജ് ഓഫിസ്, പൊലിസ് സ്റ്റേഷന്‍,സി.എച്ച്.സി, തുടങ്ങിയ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ഇനി വെറും 10 കിമി ദൂരം സഞ്ചരിച്ചാല്‍ എത്തിച്ചേരാം.
പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ബസിനു വേണ്ടിയുള്ള കാത്തിരിപ്പിനാണ് വിരാമമായതെന്നും തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  a minute ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago