HOME
DETAILS

കടുത്ത ചൂടില്‍ കുളിരായി റൂഹ് അഫ്‌സ പാനീയം

  
backup
June 28 2016 | 16:06 PM

rooh-afza-drinking

ദമ്മാം:  അറബ് നാടുകളില്‍ ഏറ്റവും സുലഭമായ ഒരു പാനീയമാണ് റൂഹ് അഫ്‌സ. നോമ്പു കാലത്ത് ഇതിനു നല്ല ഡിമാന്റാണ്. പ്രത്യേകിച്ചും ഉത്തരേന്ത്യക്കാരും പാകിസ്താന്‍കാരുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍ എങ്കിലും ഇതിന്റെ ഫലം അറിയുന്നവര്‍ ഇത് സ്ഥിരമായി ചൂട് കാലത്തു കുടിക്കാറുണ്ട്. ഉത്തരേന്ത്യക്കാരുടെ നോമ്പുതുറ തീന്‍ മേശകളില്‍ മുഖ്യമായും ഉണ്ടാകുന്ന ഒരു താരം പാനീയം കൂടിയാണിത്. ആത്മാവിനെ ഉണര്‍ത്തുന്നത് എന്നര്‍ഥം വരുന്ന ഈ പാനീയം ഇവര്‍ക്ക് ഏറെ  പ്രിയപ്പെട്ടതാണ്. അടുത്ത കാലത്തായി മലയാളികളും  ഈ പാനീയം സ്ഥിരമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.


കടുത്ത ചൂടില്‍ ശരീരത്തിന് ഏറെ കുളിരു നല്‍കുന്ന ഒരു തരം പാനീയമാണെന്നതാണ് ഇതിനെ ഉത്തരേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാകാന്‍ കാരണം. 1907 ല്‍ തെക്കനേഷ്യയിലെ ഏറ്റവും പ്രസിദ്ധനായ പ്രമുഖ യൂനാനി മരുന്നു നിര്‍മാതാക്കളായ ഹംദര്‍ദിന്റെ സ്ഥാപകന്‍ ഹകീം ഹാഫിസ് അബ്ദുല്‍ മജീദാണ് ഈ പാനീയത്തിന്റെ ഉപജ്ഞാതാതാവ്.  ഇദ്ദേഹത്തിന്റെ ഡല്‍ഹിയിലെ പഴയ രണ്ടു മുറി കെട്ടിടത്തില്‍ പഴങ്ങളുടെയും പൂക്കളുടെയും സത്തുക്കള്‍ കൂട്ടിച്ചേര്‍ത്താണ് റൂഹ് അഫ്‌സക്ക്  ചേരുവകള്‍ ഉണ്ടാക്കിയത്.

പാഴ്‌സലിന്‍ , ചിക്കോരി, ഉണക്ക മുന്തിരി ചാര്‍, യൂറോപ്യന്‍ വെള്ള ആമ്പല്‍, നീല നക്ഷത്ര ആമ്പല്‍, താമര, ബൊറേജ് എന്ന ഒരു തരം മുള്ളന്‍ ചെടി എന്നീ ഔഷധ  സസ്യങ്ങളും, ഓറഞ്ച്, ചെറുനാരങ്ങ, കൈതച്ചക്ക, ആപ്പിള്‍, കുരുവില്ലാപഴം, സ്‌ട്രോബെറി, റാസ്‌ബെറി, ചുവന്ന ബെറി, ചെറിക്കായ, മുന്തിരി, ബ്‌ളാക് കറന്റ്, തണ്ണി മത്തന്‍ എന്നീ പഴങ്ങളുടെ ചാറും, റോസ്, ഓറഞ്ച്, കെവ്‌റ, നാരങ്ങ എന്നിവയുടെ പൂക്കളുടെ ചാറും, രാമച്ചതിന്റെ വേരുമാണ്  ഔഷധ മൂല്യമുള്ള ഈ പാനീയത്തിന്റെ ചേരുവകള്‍.

പിന്നീട് ഉണ്ടായ വിഭജനത്തെ തുടര്‍ന്നു പാകിസ്ഥാനിലെ കറാച്ചിയില്‍ എത്തിയ  മജീദ് വൈദ്യന്റെ മക്കളില്‍ ഒരാള്‍ ഇതേ ചേരുവകള്‍  കൂട്ടിച്ചേര്‍ത്ത് അവിടെയും ഇതിന്റെ പ്രശസ്തി എത്തിക്കുകയായിരുന്നു. രാസപദാര്‍ഥങ്ങളും കൃത്രിമ ചേരുവകളും ഇല്ലെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. നാലു വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ചു 500 കോടിയിലേറെ വരുന്ന ഇന്ത്യന്‍ പാനീയങ്ങളുടെ ഇടയില്‍ പകുതിയിലധികം ആവശ്യക്കാരുള്ളത് റൂഹ് അഫ്‌സ  പാനീയത്തിനാണ്.

ഗാസിയാബാദിലെയും ഗുഡ്ഗാവിലെയും പ്ലാന്റുകളില്‍ വേനല്‍ക്കാലത്ത് ഇതിന്റെ ഉത്പാദനം പ്രതിദിനം മൂന്നു ലക്ഷം കുപ്പികളാണാത്രെ. വിദേശ രാജ്യങ്ങളിലേക്ക് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമാണ് ഇവ കയറ്റുമതി ചെയ്യപ്പെടുന്നത്. കൂടാതെ ബംഗ്‌ളാദേശിലും ഈ പാനീയത്തിനു നല്ല ആവശ്യക്കാരാണുള്ളത്.  തണുത്ത വെള്ളത്തില്‍ വെറുതെയോ, നാരങ്ങയോ പാലോ ചേര്‍ത്തോ ആണ് ഇതു കുടിക്കുന്നത് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  5 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  5 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  5 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  5 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  5 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  5 days ago