HOME
DETAILS

മുക്കാളി ഐസ് ഫാക്ടറി: ജലലഭ്യതാ പരിശോധന നടത്തി

  
backup
May 22 2018 | 03:05 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%90%e0%b4%b8%e0%b5%8d-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%b2

 

വടകര: പത്ത് വര്‍ഷം മുന്‍പ് മുക്കാളി തൊണ്ടിവയലില്‍ തുടക്കം കുറിച്ച ഐസ് ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ജലലഭ്യതാ പരിശോധന നടത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു. ഐസ് പ്ലാന്റ് നിലനില്‍ക്കുന്ന സ്ഥലത്തെ കിണറിലെ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കിയ ശേഷം പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴുന്നുണ്ടോ എന്നാണ് പരിശോധന നടത്തിയത്.വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ ജല പരിശോധന പ്രഹസനമാണെന്ന് ആരോപിച്ച് ഐസ് പ്ലാന്റ് വിരുദ്ധ സമരസമിതി നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവായതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പൊലിസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.
ഇതിനിടയില്‍ ഉദ്യോഗസ്ഥ സംഘവുമായി സംസാരിക്കാനെത്തിയ ജനപ്രതിനിധികളെ ചോമ്പാല പൊലിസ് തടഞ്ഞത് ഏറെ നേരം സംഘര്‍ഷത്തിനിടയാക്കി. അഴിയൂര്‍ പഞ്ചായത്ത് അംഗങ്ങളായ വി.പി ജയന്‍, ഉഷ ചാത്തങ്കണ്ടി, ജില്ലാ പഞ്ചായത്ത് മെംബര്‍ എ.ടി ശ്രീധരന്‍ എന്നിവരെയാണ് തടഞ്ഞത്.
2008 ല്‍ അഴിയൂര്‍ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജലപരിശോധന നടത്തിയപ്പോള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വെള്ളം ഊറ്റിയാല്‍ ജലക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വേനല്‍ മഴ ലഭിച്ചപ്പോള്‍ ധൃതി പിടിച്ച് വീണ്ടും പരിശോധന നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് സമര സമിതി ആരോപിച്ചു.
ഇക്കാര്യത്തില്‍ ജനകീയ പോരാട്ടവും, നിയമ പോരാട്ടവും തുടരുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. പരിശോധനാ സമയത്ത് സമീപങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യരുതെന്ന് വകുപ്പ് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ കോടതിക്ക് സമര്‍പ്പിക്കും.
ഉയര്‍ന്ന പ്രദേശമായ കറപ്പക്കുന്ന്, ബംഗളകുന്ന് എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതിയുടെ ജലസ്രോതസായ ഇവിടെ ഐസ് ഫാക്ടറി വരുന്നതിനെതിരേ വലിയതോതില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഫാക്ടറി നിര്‍മാണം തടയുകയായിരുന്നു. ജലക്ഷാമം ഉണ്ടാക്കാത്ത രീതിയില്‍ പത്ത് ടണ്‍ സംഭരണശേഷി മാത്രമുള്ള ഫാക്ടറിയാണ് സ്ഥാപിക്കുന്നതെന്നാണ് ഉടമയുടെ വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago