പനിപ്പേടിയില്‍ ആശുപത്രികള്‍ നിറയുന്നു
നാദാപുരം: പകര്‍ച്ചപ്പനിയുടെ വാര്‍ത്തകള്‍ വ്യാപകമായതോടെ ആശുപത്രിയില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു.
ചെറിയ പനിയുടെ ലക്ഷണങ്ങള്‍ പോലും ആളുകളെ ഭീതിയിലാക്കുകയാണ്. താലൂക്ക് ആശുപത്രിയില്‍ ജനറല്‍ വിഭാഗത്തില്‍ മാത്രം ഇന്നലെ അഞ്ഞൂറിലധികം ആളുകളാണ് ചികിത്സ തേടിയെത്തിയത്. അടുത്തിടെ പെയ്ത വേനല്‍മഴ പകര്‍ച്ചപ്പനിയുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്.
പാറക്കടവ് ഉമ്മത്തൂരില്‍ ഒരു വൈറല്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ സംബന്ധമായി നവമാധ്യമങ്ങള്‍ വഴിപുറത്ത് വിടുന്ന വിവരങ്ങള്‍ ആളുകളില്‍ ആശയക്കുഴപ്പവും ആശങ്കയും വര്‍ധിപ്പിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് ചികിത്സ നടത്തുന്നത്. മുന്‍കരുതല്‍ നടപടിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നല്‍കി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."