കല്പകഞ്ചേരി പൊലിസ് സ്റ്റേഷന് ഇനി ജനമൈത്രി പൊലിസ് സ്റ്റേഷന്
പുത്തനത്താണി: ജനങ്ങളുമായി ചേര്‍ന്ന് നിന്ന് നിരവധി കേസുകള്‍ തെളിയിക്കുകയും പ്രതികളെ അറസ്റ്റു ചെയ്തു പ്രശംസ നേടിയ കല്പകഞ്ചേരി പൊലിസ് സ്റ്റേഷന് ജനമൈത്രി പൊലിസ് സ്റ്റേഷനാകുന്നു. പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ മൂലം നിരവധി കേസുകള്‍ തെളിയിക്കാനും പ്രതികളെ അറസ്റ്റു ചെയ്യാനും സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നു.
ആവശ്യമുള്ള പൊലിസുകാരുടെ കുറവ്് സ്റ്റേഷനിലെ പൊലിസുകാരെ അമിതജോലി എടുക്കുന്ന അവസ്ഥയിലാണിപ്പോള്‍. ജനമൈത്രി പൊലിസ് സ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെയും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി പതിനഞ്ചംഗ ജനമൈത്രി സമിതി രൂപീകരിച്ചു. വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എം സുലൈമാന്‍, കല്പകഞ്ചേരി എസ്.ഐ പി സംഗീത്, മുജീബ് തൃത്താല, കാലൊടി റസാഖ്, കുഞ്ഞു തങ്ങള്‍, പാറയില്‍ അഷറഫ്, അനില്‍ വളവന്നൂര്‍, ഇ ഫൗസിയ, വി.കെ സുമലത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."