മഞ്ചേരിയിലും പരിസരത്തും ചിക്കന്‍പോക്‌സ് പടരുന്നു
മഞ്ചേരി: മഞ്ചേരിയിലും പരിസരങ്ങളിലും വേനല്‍കാല പകര്‍ച്ചവ്യാധിയായ ചിക്കന്‍പോക്‌സ് വ്യാപകമാവുന്നു. നെല്ലികുത്ത്, ചെറുവണ്ണൂര്‍, ചെറുകുളം തുടങ്ങിയ ഭാഗങ്ങളിലാണ് കുട്ടികളിലും മുതിര്‍ന്നവരിലും രോഗം കണ്ടുവരുന്നത്. മലിനമായ പൊടിയും മലിന ജലത്തിന്റെ ഉപയോഗവുമാണ് വേനല്‍കാല പകര്‍ച്ചാ വ്യാധികള്‍ കൂടുതലാവാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ ലോറികള്‍ വഴി പല ഭാഗങ്ങളില്‍ നിന്നും എത്തുന്ന വെള്ളമാണ് പലരും ഉപയോഗിക്കുന്നത്. ഇതു കാരണം രോഗാണുക്കളുടെ വ്യാപനവും കൂടുതലായിട്ടുണ്ട്. ചിക്കന്‍പോക്‌സ് പിടിപ്പെട്ട് ഇതിനകം നിരവധി പേരാണ് മഞ്ചേരിയിലേയും പരിസരങ്ങളിലേയും ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.
അതേ സമയം വേനല്‍കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മഞ്ചേരി മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജയകൃഷ്ണന്‍ പറഞ്ഞു.ആദ്യം ചെറിയ പനിയും ജലദോശവുമായി തുടങ്ങുകയും തുടര്‍ന്നു ശരീരത്തില്‍ കുമിളകള്‍ പൊങ്ങിവരികയും ചെയ്യുന്നതാണ് ചിക്കന്‍പോക്‌സ്. ശ്വാസകോശ സ്രവങ്ങളിലൂടെയാണ് ഇതു പ്രധാനമായും പകരുന്നത്.രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും മറ്റുള്ളവരിലേക്കു പകരാന്‍ കൂടുതല്‍ സാധ്യതകളുണ്ട്. മരുന്ന് കഴിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കുക, വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കുക എന്നിവ ഇത്തരം രോഗികള്‍ അടിയന്തിരമായി ശ്രദ്ധിക്കണം. രോഗം വന്നാല്‍ ആറു ദിവസത്തിനകം പകരാനുള്ള സാധ്യതകളുണ്ടന്നും ഇത്തരക്കാര്‍ നന്നായി വിശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."