HOME
DETAILS

മലപ്പുറം നഗരസഭാ കൗണ്‍സില്‍ യോഗം:വയോജനങ്ങള്‍ക്ക് തുണയായി സായംപ്രഭ പദ്ധതി മലപ്പുറത്തും

  
backup
May 22 2018 | 05:05 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-3

 

 


മലപ്പുറം: വയോധികര്‍ക്ക് പകല്‍സമയം ചെലവഴിക്കാനുള്ള സായംപ്രഭ ഹോം പദ്ധതി മലപ്പുറത്തും ആരംഭിക്കുന്നു. അറുപത് വയസ് കഴിഞ്ഞവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് അനുവദിച്ച പദ്ധതിയാണ് മലപ്പുറം നഗരസഭയിലും നടപ്പാക്കുന്നത്. പകല്‍ സമയത്ത് വീടുകളില്‍ തനിച്ചാവുന്നവര്‍ക്ക് സായംപ്രഭ ഹോമുകള്‍ അത്താണിയാകും. ഇവരുടെ ഒറ്റപ്പെടല്‍ ഒഴിവാക്കുക, പോഷക സമൃദ്ധമായ ആഹാരം രണ്ടു നേരം നല്‍കുക, സമപ്രായക്കാരുമായി ഇടപെടാനുള്ള അവസരമൊരുക്കുക, കൗണ്‍സലിങ് ഏര്‍പ്പെടുത്തുക, നിയമസഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരസഭയിലെ ഇരുപത് ഗുണഭോക്താക്കളുള്ള വാര്‍ഡുകളില്‍ പദ്ധതി തുടങ്ങാനാണ് അനുമതി. പദ്ധതിയുടെ നടത്തിപ്പിനായി മുന്‍സിപ്പല്‍ തല മാനേജിങ് കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി രൂപീകരിക്കുന്നതിനു വേണ്ടിയുള്ള യോഗം ഉടനെ ചേരുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
നഗരസഭാ പരിധിയില്‍ തകരാറിലായ തെരുവുവിളക്കുകള്‍ ശരിയാക്കാന്‍ കരാറുകാരന്‍ തയാറാകുന്നില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പരാതിപ്പെട്ടു. കരാറുകാരനെ ഫോണില്‍ വിളിച്ചിട്ടും എടുക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും വീഴ്ച വരുത്തിയാല്‍ കരാറുകാരന് നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കേത്തല എന്നിവടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധി തീര്‍ന്നതിനാല്‍ പുതിയ ആളെ കണ്ടെത്തുന്നതുവരെ നിലവിലുള്ള കരാറുകാരനെ സപ്ലിമെന്ററി കരാര്‍വച്ച് കാലാവധി ദീര്‍ഘിപ്പിക്കും. ടെന്‍ഡര്‍, റീടെന്‍ഡര്‍, ഓഫര്‍ എന്നിങ്ങനെ പരസ്യം ചെയ്ത് യോഗ്യമായ ടെന്‍ഡര്‍ ലഭിച്ചെങ്കിലും നിരക്ക് സംബന്ധിച്ച് പരിഗണനാര്‍ഹമല്ലെന്ന കൗണ്‍സിലില്‍ തീരുമാനമപ്രകാരം വീണ്ടും ഓഫര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ വര്‍ഷം നഗരസഭയില്‍ കുടിവെള്ളവിതരണം നടത്തിയതിന് ചെലവായ തുകയായ 8.26 ലക്ഷം രൂപ തനത് ഫണ്ടില്‍നിന്നും അനുവദിച്ച് ഉത്തരവായതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കുടിവെള്ള വിതരണം ചെയ്ത വകയില്‍ ലോറിയുടമകള്‍ക്കാണ് പണം നല്‍കാനുള്ളത്.
നഗരസഭയിലെ മുഴുവന്‍ വീടുകളിലെയും മാലിന്യം ശേഖരിച്ച് കയറ്റിക്കൊണ്ടുപോവാനും ഇതിനായി ഓരോ വീടുകളില്‍ നിന്നും നൂറ് രൂപ വീതം ഈടാക്കാനും തീരുമാനിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള നഗരസഭയുടെ ആദരം 30ന് സംഘടിപ്പിക്കും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.

പി.എം.എ.വൈ കരാര്‍ വെച്ചത് 785 പേര്‍

പി.എം.എ.വൈ ഭവന പദ്ധതിക്കായി നഗരസഭയില്‍നിന്ന് മൊത്തം 1469 അപേക്ഷകള്‍ ലഭിച്ചിരുന്നുവെങ്കിലും കരാര്‍വച്ചത് 785 പേര്‍ മാത്രമാണ്. ബാക്കിയുള്ളവരില്‍ ഈ വര്‍ഷം പ്രവൃത്തി തുടങ്ങാന്‍ സാധ്യതയില്ലാത്തവരെ നീക്കം ചെയ്ത് പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കും. ഭൂമിയുള്ള ഭവന രഹിതരെയും കൂടി ഉള്‍ക്കൊള്ളിച്ച് പുതിയ ലിസ്റ്റ് തയാറാക്കാനും യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago