റിയാസ് മുസ്ലിയാര്‍ വധം; പ്രതികളെ ഉടന്‍ പിടികൂടണം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
മലപ്പുറം: കാസര്‍കോട് ജില്ലയിലെ ചൂരിയില്‍ മദ്‌റസാധ്യാപകനായ റിയാസ് മുസ്‌ലിയാരെ പള്ളിയില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്നു ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി. സാമൂഹിക നന്മയും സാമുദായിക സൗഹാര്‍ദവും നില നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും സാമൂഹിക വളര്‍ച്ചയില്‍ ആത്മാര്‍ഥമായ സേവനമര്‍പ്പിക്കുകയും ചെയ്യുന്ന മത സ്ഥാപന ജീവനക്കാര്‍ക്കുപോലും സുരക്ഷിതമല്ലാത്ത സഹചര്യം ഏറെ ഉത്കണ്ഠാജനകമാണെന്നും സാമുദായിക സ്പര്‍ദ്ധയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതേതര സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ജംഇയ്യത്തുല്‍ ഖുത്വബാഅ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രഥമ വര്‍ക്കിങ് യോഗത്തില്‍ പ്രസിഡന്റ് ഇ.കെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട് ഉദ്ഘാടനം ചെയ്തു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയാവതരണം നടത്തി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, കെ.സി മുഹമ്മദ് ബാഖവി കുഴിമണ്ണ, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി ഫൈസി കൊടുമുടി, സി.എച്ച് ശരീഫ് ഹുദവി, കെ. വി അബ്ദുറഹ്മാന്‍ ദാരിമി പൂക്കൊളത്തൂര്‍, ടി.എച്ച് അസീസ് ബാഖവി, ഇസ്്മാഈല്‍ ഹുദവി ചെമ്മാട്, വിവിധ മേഖലാ പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."