വി.കെ ശ്രീരാമനും ടി.വി അശോകനും പുരസ്കാരം
തൃശൂര്‍: മണലൂര്‍ യുവജനസമിതി പൊതുവായനശാലയുടെ പ്രഥമ പുരസ്കാരം എഴുത്തുകാരനും നടനും സാംസ്കാരികപ്രവര്‍ത്തകനുമായ വി.കെ ശ്രീരാമന് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
'വേറിട്ടകാഴ്ചകള്‍' എന്ന ഗ്രന്ഥരചനയെ മുന്‍നിര്‍ത്തിയാണ് വി. കുഞ്ഞാവുണ്ണി കൈമളുടെ പേരിലുള്ള ഈ പുരസ്കാരം ശ്രീരാമന് സമ്മാനിക്കുന്നത്. മണലൂര്‍ പഞ്ചായത്തിലെ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കായി ഏര്‍പ്പെടുത്തിയ എ. പരമേശ്വരമേനോന്‍ സ്മാരക പുരസ്കാരം ഫ്രീലാന്റ്സ് ഫോട്ടോഗ്രാഫറായ ടി.വി അശോകന് സമ്മാനിക്കും. 5000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വായനശാലയുടെ നാട്ടുണര്‍വ് 2018 സാംസ്കാരിക പരിപാടികളുടെ ഭാഗമായാണ് രണ്ടു പുരസ്കാരങ്ങളും സമ്മാനിക്കുന്നത്. വിപുലമായ സാംസ്കാരിക പരിപാടികളോടെ സെപ്റ്റംബറില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ പി.എന്‍ ഗോപീകൃഷ്ണന്, വി.ഡി. പ്രേംപ്രസാദ്, എ. രാധാകൃഷ്ണന്, ഗോപന് വെള്ളൂര്‍, ടി.വി. ഭുവനദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."