HOME
DETAILS
MAL
ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
backup
May 22 2018 | 05:05 AM
കോടാലി:കൃഷിയിറക്കാത്ത കോടാലി പാടത്തു ഫുട്ടബോള് കളിച്ചുകൊണ്ടിരുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച ബി.ജെ.പി, ആര്.എസ്.എസ് ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം വെള്ളിക്കുളങ്ങര, മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടാലിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് അഫ്സല് ഉദ്ഘാടനം ചെയ്തു. പി.കെ രാജന് അധ്യക്ഷനായി.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ ശിവരാമന്, പി.കെ കൃഷ്ണന്‍കുട്ടി, എം.ആര് രഞ്ജിത് , വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി. ഉമേഷ് , യു.ടി തിലകമണി സംസാരിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ ആയിരുന്നു ആക്രമണം. സംഭവത്തില്‍ പന്ത്രണ്ടാം വാര്‍ഡ് അംഗം സി.പി.എമ്മിലെ പി.എസ് അംബുജാക്ഷന് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."