HOME
DETAILS

ജില്ലാ ക്ഷീരസംഗമവും റീജ്യണല്‍ ഡയറി ലബോറട്ടറി ഉദ്ഘാടനവും കുമ്പളയില്‍

  
backup
March 22 2017 | 23:03 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b1%e0%b5%80%e0%b4%9c%e0%b5%8d

കാസര്‍കോട്: ജില്ലാ ക്ഷീരസംഗമവും റീജ്യണല്‍ ഡയറി ലബോറട്ടറിയുടെ ഉദ്ഘാടനവും കുമ്പള നായ്ക്കാപ്പില്‍ നടക്കുമെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24നു രാവിലെ എട്ടിനു സംഘാടക സമിതി ചെയര്‍മാന്‍ എച്ച് ശിവരാം ഭട്ട് പതാക ഉയര്‍ത്തും. ക്ഷീര വികസന സെമിനാറില്‍ ഡോ. പി നാഗരാജ്, കെ വിജയന്‍ എന്നിവര്‍ ക്ലാസെടുക്കും.
രാവിലെ 10നു റീജ്യണല്‍ ഡയറി ലാബോറട്ടറിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ മന്ത്രി കെ രാജു നിര്‍വഹിക്കും. ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ക്ഷീര വികസന വകുപ്പ് ഡയരക്ടര്‍ ജോര്‍ജ് കുട്ടി ജേക്കബ്  റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷനാവും. പി.കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, ക്ഷീര വികസന വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍, മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലകുറുപ്പ്, കലക്ടര്‍ കെ ജീവന്‍ ബാബു, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, ബല്‍റാം കുമാര്‍ ഉപാധ്യായ, കെ.എന്‍ പുണ്ടരികാക്ഷ എന്നിവര്‍ കര്‍ഷകരെ ആദരിക്കും. തുടര്‍ന്ന് ക്ഷീര കര്‍ഷക പാര്‍ലമെന്റ്, ഗവ്യ ജാലകം എന്നീ പരിപാടികള്‍ നടക്കും.
25നു രാവിലെ ഒന്‍പതിനു വീട്ടിയാടി ക്ഷീരകര്‍ഷക സംഘം ഓഫിസ് പരിസരത്തു നടക്കുന്ന കന്നുകാലി പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിനു വീട്ടിയാടി ക്ഷീര കര്‍ഷക സംഘം ഓഫിസ് കെട്ടിടം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാകും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എച്ച്  ശിവരാം ഭട്ട്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ജോഷി ജോസഫ്, കാസര്‍കോട് ക്ഷീര വികസന ഓഫിസര്‍ അഞ്ജു കുര്യന്‍ സംബന്ധിച്ചു.

 

മലബാറിലെ ആദ്യ ഡയറി ലബോറട്ടറി


കാസര്‍കോട്: ജില്ലയിലെ കുമ്പള നായ്ക്കാപ്പില്‍ തുടങ്ങുന്ന റീജ്യണല്‍ ഡയറി ലബോറട്ടി തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്കു ലബോറട്ടറി ഗുണകരമാകും. പശുക്കള്‍, പാല്‍, പശുക്കള്‍ക്കും ആടുകള്‍ക്കും നല്‍കുന്ന തീറ്റ, പുല്ല് എന്നിവയുടെ ഗുണമേന്മാ പരിശോധന ലബോറട്ടറിയില്‍ നടക്കും. മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്ന പാലിനെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കു സംശയമുണ്ടെങ്കില്‍ അതും ലബോറട്ടറിയില്‍ പരിശോധിക്കാനാകും. കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണ് ഇപ്പോള്‍ ഡയറി ലാബോറട്ടറി ഉള്ളത്. ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകരുള്ള ജില്ലയെന്ന നിലയിലാണു കാസര്‍കോടിനു ലബോറട്ടറി അനുവദിച്ചത്. കര്‍ണാടകയിലെ ക്ഷീര കര്‍ഷകര്‍ക്കും ലബോറട്ടറിയുടെ ഗുണം ലഭിക്കും.
കുമ്പള പഞ്ചായത്തിലെ കോയിപ്പാടി വില്ലേജില്‍ മൂന്നു കോടി 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയറി ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ചു ക്ഷീര കര്‍ഷകര്‍ക്കു പരിശീലനം നല്‍കുന്നതിനായി ക്ഷീര പരിശീലന കേന്ദ്രം കൂടി അനുവദിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  20 days ago