നാട് ക്ലീനാക്കാന്‍ നാടൊന്നാകെ
ചെറുവത്തൂര്‍: മഴയെത്തും മുന്‍പേ ശുചിത്വ സമ്പൂര്‍ണമാക്കാന്‍ നാടെങ്ങും ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനിയുള്‍പ്പടെയുള്ള പകര്‍ച്ചപ്പനികളും മറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജനകീയ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സജീവമായത്. പഞ്ചായത്തുകളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ശുചിത്വ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. പിലിക്കോട് പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ച് മുഴുവന്‍ കടകള്‍ അടച്ച് തൊഴിലാളികളും മറ്റ് വിവിധ മേഖലകളിലുള്ളവരും സജീവമായി രംഗത്തിറങ്ങി ശുചീകരണത്തിന് നേതൃത്വം നല്‍കി.
ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍, കെ. നാരായണന്‍കുട്ടി, എം. കുഞ്ഞിരാമന്‍ മാസ്റ്റര്‍, എം.ടി.പി മൈമൂനത്ത്, വി.പി രാജീവന്‍, ടി.ടി ഗീത, പി.പി വിപഞ്ചിക, ടി.പി രാഘവന്‍, ടി. ഓമന, പി. ശാന്ത, പി.വി കൃഷ്ണന്‍, എം. രാജീവന്‍, വിജയന്‍ മൂത്തല, ടി.വി വിനോദ്, വി. പ്രസീത സംസാരിച്ചു.
മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിന്റെയും സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ചെറുവത്തൂര്‍ ശുചീകരിച്ചു. മീന്‍ മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി പ്രമീള, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.നാരായണ്‍, കെ.വി കുഞ്ഞിരാമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. സുരേശന്‍, ടി.ആര്‍ ഗീത എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."