കാലവര്‍ഷമരികെ, അപകടവും
ബോവിക്കാനം: റോഡരുകിലെ ഉണങ്ങിയ മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുമ്പോഴും അധികൃതര്‍ക്ക് മൗനം. കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയപാതയിലാണ് പ്രധാനമായും അപകടക്കെണിയൊരുക്കി ഉണങ്ങിയ മരങ്ങളുള്ളത്. അതേസമയം കാലവര്‍ഷം അടുത്തെത്തിയിട്ടും റോഡരുകിലെ ഉണക്കമരങ്ങള്‍ മുറിച്ച് മാറ്റാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതരോ പൊതുമരാമത്ത് വകുപ്പോ തയാറായിട്ടില്ല.
ബോവിക്കാനം പാതയോരത്തെ പകുതി ഉണങ്ങിയ മരവും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ബോവിക്കാനം ടൗണിലാണ് പകുതിഭാഗം ഉണങ്ങിയ മരം സ്ഥിതി ചെയ്യുന്നത്. വലുതും ചെറുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതക്കരികില്‍ മരം ഉണങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏത് സമയത്തും നിലംപൊത്താറായ അവസ്ഥയിലാണിപ്പോള്‍. വെള്ളിയാഴ്ച ദിവസങ്ങളിലെ ആഴ്ച്ചചന്ത നടത്തുന്നതും ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഇതിനടുത്താണ്. കാറ്റോ മഴയോ വന്നാല്‍ ഏത് സമയത്തും ഒടിഞ്ഞു വീഴാറായ മരം വെട്ടിമാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തില്‍ ജില്ലയിലെ വിവിധ നഗരങ്ങളിലും അപകടമൊരുക്കി വലിയ ഉണക്ക മരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."