HOME
DETAILS

ചീഫ്‌സെക്രട്ടറിയുടെ ഭയം അസ്ഥാനത്തല്ല

  
backup
June 29 2016 | 03:06 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ad%e0%b4%af%e0%b4%82

തന്റെ ഐഡന്റിന്റി മാറ്റിവച്ച്, ഔദ്യോഗികപരിവേഷമില്ലാതെ സര്‍ക്കാര്‍ ഓഫിസിലേയ്ക്കു കയറിചെല്ലാന്‍ ഭയമാണെന്നു സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഏതാനുംദിവസംമുന്‍പ് ഒരു ചടങ്ങിലും കഴിഞ്ഞദിവസം ഒരു മാധ്യമത്തിലൂടെയും വെളിപ്പെടുത്തിയിരിക്കുകയാണ്. ഭരണസിരാകേന്ദ്രത്തിന്റെ ചക്രംതിരിക്കുന്ന ഉന്നതോദ്യോഗസ്ഥന്റെ പരിദേവനം ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ പറയാതിരിക്കുകയാണു ഭേദം. 

സര്‍ക്കാരില്‍നിന്നു സാധാരണക്കാരനു ലഭ്യമാകേണ്ട സേവനങ്ങളും സഹായങ്ങളും ആയാസരഹിതമായി ജനങ്ങളിലെത്തിക്കുകയെന്നതാണു സിവില്‍ സര്‍വിസിന്റെ പ്രാഥമികചുമതല. ജനോപകാരപ്രഥമായ പദ്ധതികള്‍ പ്രഖ്യാപിക്കാനും ആവശ്യമായ തുക ബജറ്റില്‍ വകകൊള്ളിക്കാനും മാത്രമേ സര്‍ക്കാരിനു കഴിയൂ. നടത്തിപ്പു ബാധ്യത എല്‍.ഡി ക്ലാര്‍ക്കു മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ്. ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ സര്‍ക്കാര്‍ ഓഫിസിന്റെ പടികയറിച്ചെല്ലുന്ന ഗുണഭോക്താവിനെ പലപ്പോഴും ദുര്‍മുഖത്തോടെയായിരിക്കും ശിപായി മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍വരെയുള്ളവര്‍ നോക്കുക. പാവപ്പെട്ടവന് സര്‍ക്കാരില്‍നിന്ന് ആനുകൂല്യം കിട്ടാനുണ്ടെങ്കില്‍ നിയമത്തിന്റെ നൂലാമാലകള്‍ നിരത്തി വട്ടംകറക്കി പറഞ്ഞുവിടുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ ഗൂഢാഹ്ലാദം അനുഭവിക്കുന്നുണ്ട്.
പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും സിവില്‍ സപ്ലൈസ് ഓഫിസുകളിലുമാണ് ജനങ്ങള്‍ കൂടുതലായി കയറിച്ചെല്ലുന്നത്. റേഷന്‍കാര്‍ഡിലെ ഒരു പിഴവു ശരിയാക്കാന്‍ തൊഴിലാളി എത്രയോ തൊഴില്‍ ദിനങ്ങള്‍ മുടക്കിച്ചെന്നാലും ശരിയായി കിട്ടണമെന്നില്ല. സ്വാര്‍ഥകാര്യങ്ങള്‍ക്കായി ജീവനക്കാര്‍ ഒരുമിച്ചുനില്‍ക്കുകയും പൊതുജനങ്ങളുടെ കാര്യംവരുമ്പോള്‍ ഭിന്നിക്കുകയും ചെയ്യുമെന്ന ചീഫ് സെക്രട്ടറിയുടെ നിരീക്ഷണം വസ്തുതയാണ്. ശമ്പളവര്‍ധനവിനു അഭിപ്രായവ്യത്യാസംമറന്ന് സമരസജ്ജരായി ഓഫിസുവിട്ടിറങ്ങും.
അവകാശങ്ങള്‍ക്കു ശബ്ദമുയര്‍ത്തണമെന്നു പഠിപ്പിക്കുന്ന സര്‍വിസ് സംഘടനകള്‍ കര്‍ത്തവ്യം നിറവേറ്റണമെന്നുകൂടി പഠിപ്പിക്കുന്നില്ല. ജനങ്ങള്‍ക്കു ന്യായമായി ലഭിക്കേണ്ട സേവനം നല്‍കാന്‍ വിമുഖതകാണിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനും ഭയമാണ്. ജീവനക്കാരുടെ സംഘടനാശേഷിയാണു സര്‍ക്കാരിനെ പിന്നോട്ടുവലിക്കുന്നത്. കൈക്കൂലി അവകാശമാണെന്ന തത്വംനടപ്പാക്കുന്ന ഉദ്യോഗസ്ഥരാണു സര്‍ക്കാരിന്റെ സാമ്പത്തികനില പരുങ്ങലിലാക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.
2014 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1000 കോടി രൂപയുടെ കടപത്രം പുറപ്പെടുവിപ്പിച്ചതു ധനകമ്മിമൂലമാണ്. നേരാവണ്ണം നികുതി പിരിക്കാഞ്ഞതിനാലാണിതു സംഭവിച്ചത്. അഴിമതിയാണതിനു കാരണം. വന്‍തുക കൈകൂലി വാങ്ങി നികുതിവെട്ടിപ്പിനുനേരെ കണ്ണടയ്ക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കണം. മതിയായ ശിക്ഷ ഉറപ്പുവരുത്തണം. അതു സംഭവിക്കുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരു പൊതുമരാമത്തു സെക്രട്ടറിയില്‍നിന്ന് 50 കോടിയുടെ അവിഹിതസ്വത്തുസംബന്ധിച്ച രേഖകളാണു വിജിലന്‍സ് പിടിച്ചെടുത്തത്. ക്വാറി ഉടമകളില്‍നിന്ന് 75 ലക്ഷം കൈക്കൂലി വാങ്ങിയ ഒരു ഐ.പി.എസ് ഓഫിസര്‍ സസ്‌പെന്‍ഷനിലായെങ്കിലും സര്‍വിസില്‍ത്തന്നെയുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരുടെയും ആസ്തി വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നു മുന്‍ ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ഉന്നതോദ്യോഗസ്ഥരില്‍ 50 ശതമാനവും അഴിമതിക്കാരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. എല്ലാം ശരിയാകുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഈ വഴിക്ക് കാര്യമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ഉദ്യോഗസ്ഥരില്‍ ചിലരുടെമേല്‍ അടിഞ്ഞുകൂടിയ അഴിമതിയെന്ന ദുര്‍മേദസു നീക്കംചെയ്യാന്‍ സര്‍ക്കാറിനാകുമോ എന്നാണറിയേണ്ടത്.
നികുതിയായും മറ്റും ഖജനാവിലേയ്ക്ക് എത്തേണ്ട കോടിക്കണക്കിനു രൂപ ചില ഉദ്യോഗസ്ഥര്‍ കൈകൂലിവാങ്ങി ഇല്ലാതാക്കുമ്പോള്‍ മുരടിക്കുന്നത് സംസ്ഥാനത്തിന്റെ വികസനമാണ്. 2013 ല്‍ നികുതിയനത്തില്‍ 33,000 കോടി രൂപയായിരുന്നു സര്‍ക്കാരിലേയ്ക്കു പിരിഞ്ഞുകിട്ടേണ്ടിയിരുന്നത്. അതിപ്പോള്‍ 50,000 കോടിയായിട്ടുണ്ടാകണം.
ചീഫ് സെക്രട്ടറിയുടെ മൂക്കിനു താഴെയുള്ള പാറ്റൂരില്‍ സര്‍ക്കാരിന്റെ 15 സെന്റ് പുറംമ്പോക്കു ഭൂമി കൈയേറി സ്വകാര്യഫ്‌ളാറ്റ് സമുച്ഛയം കെട്ടിപ്പടുത്തത് മറക്കാറായിട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈനിനു മുകളിലൂടെയായിരുന്നു ഫ്‌ളാറ്റുണ്ടാക്കിയത്. ഈ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ പുരാവസ്തു വകുപ്പിനോടും വാട്ടര്‍ അതോറിറ്റിയോടും ലോകായുക്ത ചോദിച്ചപ്പോള്‍ പൊടിഞ്ഞുപോയെന്നായിരുന്നു ഉത്തരം. ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കലക്ടറോടു ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.
ഇതാണു തലസ്ഥാനത്തു നടക്കുന്നതെങ്കില്‍ സിവില്‍ സര്‍വിസ് എങ്ങിനെയാണു നന്നാവുക. എങ്ങിനെയാണ് അവര്‍ സാധാരണക്കാരന്റെ ആവലാതികള്‍ക്കു പുഞ്ചിരിയോടെ ഉത്തരം നല്‍കുക. ചെക്‌പോസ്റ്റുകളെ പേടിക്കാതെ കള്ളക്കടത്തുനടത്താന്‍ കഴിയുന്ന സംസ്ഥാനത്തു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിനയാന്വിതരായി പെരുമാറണമെന്നതു ചീഫ് സെക്രട്ടറിയുടെ സ്വപ്നംമാത്രമായേ അവശേഷിക്കൂ. കക്ഷത്ത് ഡയറിയും കൈയില്‍ രശീതുപുസ്തകവുമായി പ്രവൃത്തിദിവസങ്ങളില്‍ ഓഫിസുകളില്‍ സംഘടനാ നേതാക്കള്‍ കയറിയിറങ്ങുമ്പോള്‍ തടയേണ്ട സര്‍ക്കാറിന് അവരെ ഭയമാണ്. അങ്ങനെ വരുമ്പോള്‍, കവി ചെമ്മനം ചാക്കോ പാടിയ 'ആളില്ലാ കസേരകള്‍' ഓഫിസുകളില്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  44 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago