വിമാനത്താവള ജോലിസംവരണം: തീരുമാനംസര്ക്കാരിന് വിട്ടു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി വീടും സ്ഥലവും വിട്ടു കൊടുത്ത കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം വിമാനത്താവളത്തില്‍ ജോലി നല്‍കണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യത്തില്‍ സംവരണ നിയമനത്തിലെ തീരുമാനം സര്‍ക്കാരിനു വിട്ടു. കിയാലിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനി കഴിഞ്ഞ ദിവസം വീടു നഷ്ടപെട്ട കുടുംബങ്ങള്‍ക്ക് കണ്ണൂരില്‍ വച്ച് ഇന്റര്‍വ്യു നടത്തിയെങ്കിലും കരാര്‍ അടിസ്ഥനത്തിലാണ് നിയമനം നടത്തുന്നതെന്ന് പറഞ്ഞതോടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കിയാല്‍ എം.ഡി വി തുളസിദാസിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നത്. വീടും സ്ഥലവും വിമാനത്താവളത്തിന് വിട്ടുകൊടുത്ത് കുടിയൊഴിഞ്ഞ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോലി നല്‍കാമെന്ന് കിയാല്‍ എം.ഡി പറഞ്ഞെങ്കിലും സ്ഥിരതയുടെ കാര്യം ഇനിയും ഉറപ്പു കിട്ടിയിട്ടില്ലെന്നും അനുബന്ധ സ്ഥാപനങ്ങളില്‍ ജോലി ആവശ്യമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."