തളിപ്പറമ്പില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു കല്ലേറ്
തളിപ്പറമ്പ്: കുട്ടിക്കുന്ന്പറമ്പിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ കല്ലേറ്. ജനല്‍ ചില്ലുകളും ഗ്രില്‍സും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ കുട്ടിക്കുന്ന്പറമ്പില് പെയിന്റിങ് തൊഴിലാളിയായ പി. ശരത്തിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അകത്ത് കിടന്നുറങ്ങുകയായിരുന്ന ശരത്തിന്റെ അമ്മയുടെയും സഹോദരിയുടെയും ദേഹത്ത് തകര്‍ന്ന ജനല്‍ ചില്ലുകള്‍ വീണു. ആര്‍ക്കും പരുക്കില്ല. തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്നും തളിപ്പറമ്പില്‍ ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആര്.എസ്.എസ് ആരോപിച്ചു. പൂക്കോത്ത് തെരുവില്‍ ഇടക്കിടെയുണ്ടാകുന്ന അക്രമങ്ങളില്‍ പൂക്കോത്ത് കൊട്ടാരം ദേവസ്വം കമ്മിറ്റിയും കേരള പത്മശാലീയ സംഘവും പത്മശാലീയ സംഘം യുവജനവിഭാഗവും പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."