ജനസമ്പര്‍ക്ക പരിപാടിയിലേക്ക് 2254 അപേക്ഷകള്‍
കോഴിക്കോട്: ഏപ്രില്‍ മൂന്നുമുതല്‍ ആറുവരെ താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിച്ചത് 2254 അപേക്ഷകള്‍. ഏപ്രില്‍ മൂന്നിന് കോഴിക്കോട്, നാലിന് വടകര, അഞ്ചിന് കൊയിലാണ്ടി, ആറിന് താമരശേരി എന്നിങ്ങനെയാണ് ജനസമ്പര്‍ക്ക പരിപാടി നടക്കുക. കോഴിക്കോട് - 626, വടകര - 403, കൊയിലാണ്ടി - 791, താമരശേരി - 436, എന്നിങ്ങനെയാണ് ലഭ്യമായ അപേക്ഷകള്‍.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകനത്തില്‍ കലക്ടര്‍ യു.വി ജോസ് അധ്യക്ഷനായി. അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റവന്യൂവിന് പുറമേ ഇരുപതിലധികം വരുന്ന മറ്റ് വകുപ്പുകളിലേക്കുളള അപേക്ഷകളും ലഭ്യമായിട്ടുണ്ട്. ഇവയില്‍ അതാത് വകുപ്പുകള്‍ നടപടി സ്വീകരിക്കണം. അപേക്ഷകള്‍ അതാത് ഓഫിസുകളിലേക്ക് കൈമാറിയിട്ടുണ്ട്.
രാവിലെ ഒന്‍പതു മുതല്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. ആദ്യമെത്തുന്നവര്‍ എന്ന ക്രമത്തിലാണ് ടോക്കണുകള്‍ നല്‍കുക.
അപേക്ഷകര്‍ ബന്ധപ്പെടേണ്ട കൗണ്ടറുകള്‍ സംബന്ധിച്ച് വിവരം എസ്.എം.എസ് വഴി അറിയിക്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. യോഗത്തില്‍ എ.ഡി.എം. ടി. ജനില്‍കുമാര്‍, അസി.കലക്ടര്‍ കെ. ഇമ്പശേഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."