HOME
DETAILS
MAL
മദ്റസ അധ്യാപകന്റെ ഘാതകരെ ഉടന്‍ പിടികൂടണം: ജംഇയ്യത്തുല്‍ ഖുത്വബാഅ്
backup
March 22 2017 | 23:03 PM
കോഴിക്കോട്: മഹല്ലുകളില്‍ മതപ്രബോധന മേഖല ശക്തിപ്പെടുത്തുവാനും അധാര്‍മികത തുടച്ചുനീക്കാനും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രീ മാരിറ്റല്‍, പാരന്റിങ്, സ്വദേശി ദര്‍സ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കാസര്‍കോട് ചൂരിയിലെ മദ്റസാധ്യാപകന് ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കൊലയാളികളെ മുഖംനോക്കാതെ പിടികൂടി ശിക്ഷിക്കണമെന്നും സമാധാന കാംക്ഷികളായ മതപണ്ഡിതര്‍ക്ക് നേരെ ഇത്തരം നീചകൃത്യങ്ങള്‍ക്ക് മുതിരുന്നവര്‍ മനുഷ്യകുലത്തിന്റെ ശത്രുക്കളാണെന്നും യോഗം വിലയിരുത്തി.
ടി.വി.സി അബ്ദുസ്സമദ് ഫൈസി അധ്യക്ഷനായി. ഇ.ടി.എ അസീസ് ദാരിമി പദ്ധതികള്‍ വിശദീകരിച്ചു. ഹുസൈന് യമാനി സ്വാഗതവും പി.പി അസ്ലം ബാഖവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."