വിശുദ്ധ റമദാനിന്റെ ചൈതന്യത്തില്‍ പോള്‍ പോഗ്ബ മക്കയില്‍
ജിദ്ദ: വിശുദ്ധ റമദാനിന്റെ ചൈതന്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഫുട്ബോള്‍ താരം പോള്‍ പോഗ്ബ വീണ്ടും മക്കയില്‍. റമദാനില്‍ ഉംറ നിര്‍വഹിച്ച സന്തോഷം പോഗ്ബ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇതേടെ വെള്ള വസ്ത്രം ധരിച്ച് ഹറമില്‍ നില്ക്കുന്ന ചിത്രവും വീഡിയോയും അറബ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട് കൊണ്ടിരികുയാണ്.
കഴിഞ്ഞ തവണയും അദ്ദേഹം മക്കയിലെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 114 മില്യണ്‍ ഡോളറിന് (ഏകദേശം 736 കോടി രൂപ) മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ജൂണില്‍ ഇംഗ്ലണ്ട്, പരാഗ്വെ, സീഡന് എന്നീ രാജ്യങ്ങള്‍ക്കെതിരെ ഫ്രാന്‍സിന് വേണ്ടി പോഗ്ബ ബൂട്ടണിയും. പോഗ്ബ ഇത് മൂന്നാം തവണയാണ് വിശുദ്ധ ഹറമിലെത്തുന്നത്. നേരത്തെ ഹജ്ജ്നിര്വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."