'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകാമെന്ന വിശ്വാസത്തില്‍ 40കാരന് ആത്മഹത്യ ചെയ്തു. ഭൂസാന്ദ്ര സ്വദേശി കൃഷ്ണമൂര്ത്തിയാണ് ആത്മഹത്യ ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ആറ് മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
ബെംഗളൂരുവിലെ ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിന് നടന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദീപാവലി സമയത്ത് മരിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പോകുമെന്നും അവരുടെ പാപങ്ങള്‍ പൊറുക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു.
ദീപാവലി ദിനത്തില്‍ മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും സ്വര്‍ഗത്തിലെത്തുമെന്നും കൃഷ്ണമൂര്‍ത്തി സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.അന്ധവിശ്വാസമാണ് കൃഷ്ണമൂര്‍ത്തിയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത പൊലസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."