പട്ടികജാതി - വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 'കുതിപ്പ് ' പദ്ധതിക്ക് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി: പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യം വച്ച് എസ്.എസ്.എയുടെ നേതൃത്വത്തില്‍ കുതിപ്പ് എന്ന പേരില്‍ കായികക്ഷമത വികസന പരിപാടിക്ക് തുടക്കമായി.
ജില്ലയിലെ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 142 കുട്ടികളാണ് ബത്തേരിയില്‍ ആരംഭിച്ച പത്ത് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കുന്നത്. 5,6,7 ക്ലാസുകളില്‍ പഠിക്കുന്ന 75 ആണ്‍കുട്ടികളും 67 പെണ്‍കുട്ടികളുമാണ് ഉള്ളത്.
വിദ്യാര്‍ഥികളുടെ കായികക്ഷമത പരിപോഷിപ്പിച്ച് അവരവരുടെ മേഖലകളില്‍ പരിശീലനം നല്‍കി മുഖ്യധാരയില്‍ എത്തിക്കുക എന്നലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി.
10ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഖോഖോ, അത്‌ലറ്റിക് എന്നിവയിലാണ് പരിശീലനം നല്‍കുക. രാവിലെ ആറേ മുക്കാല്‍ മുതല്‍ എട്ടര വരെയും വൈകിട്ട് നാലുമുതല്‍ ആറരവരെയുമാണ് ക്യാംപ്. ജില്ലയിലെ പ്രമുഖ കായിക അധ്യാപകരായ വിജയ ടീച്ചര്‍, താലിബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ഓരോ ഇനങ്ങളിലും അവരവരുടെ കഴിവുകള്‍ കണ്ടെത്തി അതില്‍ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. പരിശീലന പരിപാടിക്ക് പുറമെ പഠന പുരോഗതിക്കായി പ്രത്യേക ക്ലാസുകളും യോഗയും സെമിനാറുകളും ക്യാംപിന്റെ ഭാഗമായി നടക്കും.
ക്യാംപില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പരിശീലനം നല്‍കും. എസ്.എസ്.എസ് എയുടെ കീഴില്‍ സംസ്്ഥാനത്ത് ആദ്യമായിട്ടാണ് പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി ഇത്തരമൊരു സമഗ്ര കായിക ക്ഷമതാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."