ബ്രിട്ടന്‍ പാര്‍ലമെന്റ് വെടിവയ്പ്പ്: ഭീകരാക്രമണമെന്ന് പ്രാഥമിക നിഗമനം
സിയൂള്‍: കഴിഞ്ഞ ദിവസം ബ്രിട്ടന്‍ പാര്‍ലമെന്റിനു പുറത്തു നടന്ന വെടിവയ്പ്പ് ഭീകരാക്രമണമെന്ന് പ്രാഥമിക നിഗമനം. ബ്രിട്ടീഷ് പൊലിസാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റ് നടക്കുന്ന സമയത്ത് പുറത്തെത്തിയ രണ്ട് ആക്രമികള്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ലമെന്റിനകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അക്രമിയെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
അക്രമികള്‍ ഓടിച്ച കാര്‍ ഇടിച്ചാണ് കൂടുതല്‍ പേര്‍ക്ക് പലര്‍ക്കും പരുക്കേറ്റത്. സംഭവത്തില്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ അപലപിച്ചു. മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തകയും പരുക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് രോഗശമനം ഉണ്ടാവട്ടെയെന്നും അവര്‍ പ്രസ്താവിച്ചു.
അതേസമയം, ആക്രമണത്തില്‍ അഞ്ച് ദക്ഷിണ കൊറിയന്‍ സ്വദേശികള്‍ക്ക് പരുക്കേറ്റതായി ദക്ഷിണ കൊറിയന്‍ വിദേശകാര്യവകുപ്പ് അറിയിച്ചു. എല്ലുകള്‍ക്ക് സാരമായി പരുക്കേറ്റ ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്യത്തു നിന്നുള്ള പ്രതിനിധി സംഘം അവിടെ സഹായ വ്യാപൃതരാണെന്നും വിദേശകാര്യവകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."