വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹരജി ജൂണ്‍ അഞ്ചിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ഇതിനിടെ കേസില്‍ പ്രതിയായ വരാപ്പുഴ മുന്‍ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷയില്‍ കേസ് ഡയറിയും ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ദീപക് ഏപ്രില്‍ 24 മുതല്‍ കസ്റ്റഡിയിലാണ്. കേസില്‍ തനിക്ക് പങ്കില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ മര്‍ദിച്ചില്ലെന്ന് വ്യക്തമാകുമെന്നും ദീപക് നല്കിയ ഹരജിയില്‍ പറയുന്നു. എന്നാല്‍ ശ്രീജിത്ത് ഉള്‍പ്പെടയുള്ള പ്രതികളെ ദീപക്ക് മര്‍ദിച്ചതായി എട്ടുപേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."