പ്രതിരോധ പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണം: മുസ്ലിം ലീഗ്
കോഴിക്കോട്: നിപാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നഷ്ടപരിഹാരം നല്കുന്നതില് കുറവുകളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമുള്ള സമയമാണിത്. നിപാ വൈറസ് മൂലമുണ്ടാവുന്ന രോഗത്തിന് ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂരില്‍ ഇപ്പോള്‍ മത്സരിക്കുന്നത് സമ്പൂര്‍ണ യു.ഡി.എഫാണെന്നും കെ.എം മാണിക്കു എല്‍.ഡി.എഫിലേക്കു പോവാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയുമായി പല ഘട്ടത്തിലും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം യു.ഡി.എഫിന്റെ കൂടെ നില്കുമെന്ന വിശ്വാസമാണുള്ളത്. കഴിഞ്ഞ ദിവസം മാണിയുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും മാണി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി ദീര്‍ഘനേരം സംസാരിച്ചുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."