HOME
DETAILS

മദുറോയുടെ വിജയം തള്ളിക്കളഞ്ഞ് ലോകരാജ്യങ്ങള്‍

  
backup
May 22 2018 | 18:05 PM

%e0%b4%ae%e0%b4%a6%e0%b5%81%e0%b4%b1%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d

കാരക്കാസ്: വെനിസ്വലയില്‍ നടന്ന ഏകപക്ഷീയമായ തെരഞ്ഞെടുപ്പിലും നിക്കോളാസ് മദുറോയുടെ വിജയത്തിലും രാജ്യാന്തര പ്രതിഷേധം പുകയുന്നു. 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വെനിസ്വലയില്‍നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വെനിസ്വലന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണു നടപടി.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ലിമ ഗ്രൂപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുഴുവന്‍ അംഗരാജ്യങ്ങളും കാരക്കാസില്‍നിന്ന് തങ്ങളുടെ നയതന്ത്രജ്ഞരെ പിന്‍വലിക്കുമെന്ന് സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അര്‍ജന്റീന, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഗുയാന, ഹോണ്ടുറാസ്, മെക്‌സിക്കോ, പാനമ, പരാഗ്വെ, പെറു, സെന്റ് ലൂസിയ എന്നിവയാണ് സമിതിയിലെ അംഗരാജ്യങ്ങള്‍. സമിതിയുടെ നിര്‍ദേശ പ്രകാരം മിക്ക രാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചിട്ടുണ്ട്. മദുറോ സര്‍ക്കാരുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനെക്കുറിച്ചും ഇവര്‍ സൂചന നല്‍കി.
അതേസമയം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനിസ്വലക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. മദുറോ സര്‍ക്കാരിനു പൊതുസ്വത്തുക്കള്‍ വില്‍ക്കുന്നതും വാങ്ങുന്നതും വിലക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ജനാധിപത്യം പുനഃസ്ഥാപിച്ച് രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ മദുറോ തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. മുഴുവന്‍ രാഷ്ട്രീയത്തടവുകാരെയും അടിയന്തരമായി നിരുപാധികം മോചിപ്പിക്കുകയും ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ മദുറോയെ അഭിനന്ദിച്ചു. രാജ്യത്തെ സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനാകട്ടെയെന്ന് പുടിന്‍ ആശംസിക്കുകയും ചെയ്തു. ചൈന, ക്യൂബ, എല്‍സാല്‍വദോര്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ്-ഇടത് ആഭിമുഖ്യമുള്ള രാജ്യങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തു.
ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 67.7 ശതമാനം(5.8 മില്യന്‍) വോട്ട് നേടിയാണ് നിക്കോളാസ് മദുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥി ഹെന്റി ഫാല്‍ക്കണിന് 21.2 ശതമാനം (1.8 മില്യന്‍) വോട്ടു ലഭിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണവും വോട്ട് ക്രമക്കേട് ആരോപണവും മങ്ങലേല്‍പ്പിച്ച തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്ങാണു രേഖപ്പെടുത്തിയത്. 46 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയതെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വെനിസ്വലയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിത്. 2013ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 80 ആണ് പോളിങ് ശതമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു 

Kerala
  •  a month ago
No Image

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago