ഡെയിഞ്ച കൃഷിയില്‍ മുന്നേറ്റവുമായി ലീഡ്‌സ്
കൊടുവായൂര്‍ : സര്‍ക്കാക്കിന്റെ കൃഷി വിജ്ഞാന വ്യാപന പദ്ധതിയായ ലീഡ്‌സില്‍ ഉള്‍പെടുത്തിയാണ് കൊടുവായൂരില്‍ ഇത്തവണ കാവലര്‍ഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി പച്ചിലവളമായ ഡയിഞ്ച വ്യാപകമായി കര്‍ഷകര്‍ ഉപയോഗിച്ചുതുടങ്ങിയത്. വിതച്ച് പത്താഴ്ച്ചകള്‍ക്കകം മണ്ണില്‍ ഉഴുതുമറിച്ച് ചേര്‍ക്കാവുന്ന ഡയിഞ്ചവിത്ത് ഇത്തവണ തമിഴ്‌നാട്ടിലെ ധര്‍മപുരി, കോയമ്പത്തൂര്‍ ജില്ലകളില്‍നിന്നാണ് കൊല്ലങ്കോട് ബ്ലോക്കില്‍ എത്തിച്ചത്. തുടര്‍ന്ന് കൊടുവായൂര്‍, പെരുവെമ്പ്, പുതുനഗരം,പട്ടഞ്ചേരി ഉള്‍പ്പടെയുള്ള പഞ്ചായത്തുകളിലെ ലീഡ്‌സ് കര്‍ഷകര്‍ക്ക് വിതരണം നടത്തിയാണ് ഡയിഞ്ചയുടെ വിത്തിറക്കല്‍ നടത്തിയതെന്ന് ലീഡ്‌സ് അധിക്ൃതര്‍ പറഞ്ഞു. ഇതനുസരിച്ച് കൊല്ലങ്കോട്ടില്‍ നടപ്പിലാക്കിയ ഡയിഞ്ച വിളയിറക്കല്‍ നല്ലമാതൃകയാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെക്ടറിന് 20-25 കിലോ ഡയിഞ്ചവിത്താണ് കൊടുവായൂര്‍, കൊല്ലങ്കോട് മേഖലയില്‍ ഉപയോഗിച്ചത്.
അഞ്ച് ആഴ്ച്ചകള്‍ കഴിയുന്നതോടെ ഒരു ഹെക്ടറില്‍ 15-20 ടണ്‍ പച്ചിലയും 75-80 കിലോഗ്രാം നൈട്രജനും അതാതു ഡയിഞ്ചപാടങ്ങളില്‍ ലഭ്യമാകുന്നു. ഡയിഞ്ചയുടെ ഉപയോഗം മൂലം മണ്ണിന്റെ സൂഷ്മാണുക്കളുടെ പ്രവര്‍ത്തനം കൃഷിക്ക് ഉപയോഗ്യമാകുകയും നെല്‍കൃഷിക്ക് ഗുണകരമാകുകയും ചെയ്യുന്നതായി ലീഡ്‌സ് ഫീല്‍ഡ് അസിസ്റ്റന്റ് ശ്രീജിത്ത് പറയുന്നു. പുരാതന കാലത്ത് കൂടുതലായി ഉപയോഗിച്ചിരുന്ന ഡയിഞ്ചയുടെ പ്രയോഗം ആധുനിക കാലത്ത് കുറഞ്ഞതിനാല്‍ ഇതിന്റെതായ തിരിച്ചുവരവ് നെല്‍കൃഷിയെ പരിപോഷിപ്പിക്കുവാന്‍ ഉതകുമെന്നും ഇതിനായുള്ള പദ്ധതികള്‍ കൂടുതല്‍പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ലീഡ്‌സ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."