HOME
DETAILS
MAL
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
backup
March 23 2017 | 09:03 AM
തിരുവനന്തപുരം: ലക്കിടി കോളജ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസ് അന്വേഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തൃശൂര്‍ പഴയന്നൂര്‍ പൊലിസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജ്ഞാനശേഖരനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ലക്കിടി കോളജിലെ ബിരുദ വിദ്യാര്‍ഥി ഷൗക്കത്തലിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ എഎസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി മൂന്നിന് നല്കിയ പരാതിയില്‍ പൊലിസ് എഫ്ഐആര്‍ ഇട്ടത് ഫെബ്രുവരി 27നായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."