എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ സ്കോര്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ സ്കോര്‍ പ്രസിദ്ധീകരിച്ചു. ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വൈബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയെഴുതിയ 90,233 വിദ്യാര്‍ഥികളില്‍ 58,268 പേര്‍ക്കുമാത്രമേ യോഗ്യത നേടാനായുള്ളൂ. ഫാര്‍മസി പ്രവേശന പരീക്ഷയെഴുതിയ 64,795 പേരില്‍ 47,974 പേര് യോഗ്യത നേടി. എന്‍ജിനിയറിങ് എന്‍ട്രന്‍സിലെ ഓരോ പേപ്പറിനും 10 മാര്‍ക്കെങ്കിലും ലഭിക്കാത്തവരാണ് അയോഗ്യരായത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലുമൊരു പേപ്പര്‍ എഴുതാത്തവരെയും അയോഗ്യരാക്കി. ഫാര്‍മസിക്ക് ആകെയുള്ള 480 മാര്‍ക്കില്‍ 10 മാര്‍ക്കെങ്കിലും കിട്ടാത്തവരെയാണ് അയോഗ്യരാക്കിയത്. 1,772 വിദ്യാര്‍ഥികളുടെ ഫലം വിവിധ കാരണങ്ങളാല്‍ തടഞ്ഞുവച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുമ്പോള്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. ഉത്തരസൂചികയിലെ പിഴവുകള്‍ വിദഗ്ധസമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിന് പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റില്‍ പിന്നീട് സൗകര്യമൊരുക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി വന്നശേഷമായിരിക്കും ഈ സൗകര്യം ലഭ്യമാവുക.
ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഏകീകരണത്തിനു ശേഷം ജൂണ്‍ മൂന്നാംവാരം എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇന്‍ഡക്സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി റാങ്ക് ലിസ്റ്റ് തയാറാക്കുകയെന്നും രണ്ട് ലിസ്റ്റുകളും ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്നും എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."