HOME
DETAILS

ഓപ്പോയുടെ ഡ്യുവല്‍ സെല്‍ഫി കാമറ ഫോണ്‍

  
backup
March 23 2017 | 12:03 PM

oppo-duel-selfi-camera-phone-f3plus

മുന്‍നിര മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പ്ലസ് അവതരിപ്പിച്ചു.  ഏറ്റവും ആദ്യത്തെ 120 ഡിഗ്രി വൈഡ് ആംഗിള്‍ ഗ്രൂപ്പ് സെല്‍ഫി കാമറ ഉള്‍പ്പെടെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഡ്യുവല്‍ ഫ്രണ്ട് സെല്‍ഫി കാമറ എഫ്3 പ്ലസില്‍ അടങ്ങിയിരിക്കുന്നു. 30990 രൂപയാണ് വില.

ഡ്യുവല്‍ ഫ്രണ്ട് കാമറകള്‍ ഉപയോഗിച്ച് അതിമനോഹരമായ സെല്‍ഫി ഫോട്ടോകള്‍ ഓപ്പോ എഫ്3 പ്ലസ് സമ്മാനിക്കുന്നുവെന്നു കമ്പനി അവകാശപ്പെടുന്നു. സെല്‍ഫിയ്ക്കായി ഒരു 16 മെഗാ പിക്‌സല്‍ കാമറയും ഗ്രൂപ്പ് സെല്‍ഫിയ്ക്കായി 120 ഡിഗ്രി വൈഡ്ആംഗിള്‍ ലെന്‍സും ഉണ്ട്. പിന്‍ കാമറ സോണിയുമായി ചേര്‍ന്നാണ് നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും മികച്ച ഫോട്ടോഫ്രാഫിയ്ക്കായി ഐഎംഎക്‌സ് 398 സെന്‍സറും ഘടിപ്പിച്ചിട്ടുണ്ട്.

ദീര്‍ഘ നേരത്തെ ഉപയോഗമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 4,000 എംഎഎച്ച് ബില്‍റ്റ്  ഇന്‍ ബാറ്ററി എഫ്3 പ്ലസിന് 284 മണിക്കൂറില്‍ കൂടുതല്‍ സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കുന്നു.  ഓപ്പോയ്ക്കു സ്വന്തമായതും വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതുമായ വിഓഓസി ഫഌഷ് ചാര്‍ജ് സൊലൂഷന്‍, സാധാരണ ബാറ്ററികളേക്കാളും നാലു മടങ്ങ് വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതിനു സഹായിക്കുന്നു. വെറും 5 മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ 2 മണിക്കൂര്‍ സംസാരിക്കാന്‍ കഴിയും.

4 ജിബി റാം, 64 ജിബി റോം എന്നിവയോടു കൂടിയ, ഒക്ടാകോര്‍ പ്രോസസ്സര്‍ ഉള്ള വേഗതയേറിയ ഫോണ്‍ ആണ് ഓപ്പോ എഫ്3 പ്ലസ്. രണ്ട് നാനോ 4ജി സിം കാര്‍ഡുകള്‍ അല്ലെങ്കില്‍ ഒരു നാനോ സിം കാര്‍ഡും 256 ജിബി വരെയുള ഒരു മൈക്രോ എസ്ഡി എക്‌സ്പാന്‍ഡിംഗ് കാര്‍ഡും ഇടാന്‍ കഴിയുന്ന ഒരു ഡ്യുവല്‍ സ്ലോട്ട് കാര്‍ഡ് ട്രേയും ഇതിലുണ്ട്. ഓപ്പോയുടെ മികച്ച കളര്‍ ഓഎസ് 3.0 സിസ്റ്റം ഉയര്‍ന്ന സ്പീഡും  കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗവും കുറ്റമറ്റ പ്രകടനവും വാഗ്്വാനം ചെയ്യുന്നു. ഇതില്‍ പ്രൈവസി പ്രൊട്ടക്ഷന്‍ സവിശേഷതകളും അവാസ്റ്റ് അടിസ്ഥാനമായുള്ള വൈറസ് സ്‌കാനറും ചേര്‍ത്തിട്ടുണ്ട്.

എഫ്3 പ്ലസിന്റെ ആദ്യത്തെ വില്‍പ്പന ഏപ്രില്‍ 1, 2017 മുതല്‍ ആരംഭിക്കും. ഫഌപ്പ്കാര്‍ട്ടിലും ആമസോണിലും ഇതു ലഭിക്കും. പ്രീ ഓര്‍ഡര്‍ മാര്‍ച്ച് 31 വരെ നീണ്ടു നില്‍ക്കും.

 

f3-plus-product-picture oppo-f3-plus


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago