കൊച്ചിയില്‍ ചികിത്സയിലുള്ള യുവതിക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കോഴിക്കോട് സ്വദേശിനിക്ക് നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. യുവതിയുടെ സാംപിളുകള്‍ പരിശോധിച്ച മണിപ്പാല്‍ വൈറോളജി ലാബാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട് നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച കുട്ടിയുമായി ബന്ധമുള്ള 18 കാരിയാണ് കഴിഞ്ഞ 19ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നിപാ വൈറസ് ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് യുവതി നിരീക്ഷണത്തിലായിരുന്നു. യുവതി സുഖം പ്രാപിച്ചു വരുന്നതായി എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍.കെ. കുട്ടപ്പന് അറിയിച്ചു.
യുവതിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. അതേസമയം എറണാകുളം ജില്ലയില്‍ ഇതുവരെ നിപാ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചു. നിപാ ഭീതിയെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."