തൂത്തുക്കുടി വെടിവയ്പ് സര്‍ക്കാര്‍ ചെലവിലെ ഭീകരവാദം: രാഹുല്‍
തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരവാദമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അനീതിക്കെതിരേ സമരം ചെയ്തതിനാണ് സമരരംഗത്തിറങ്ങിയവര്‍ കൊല്ലപ്പെട്ടത്.
എന്റെ ചിന്തകളും പ്രാര്‍ഥനകളും രക്തസാക്ഷിത്വം വരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാര്‍ കലക്ടറേറ്റ് ഓഫിസ് ഘൊരാവോ ചെയ്യാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും പൊലിസ് വെടിവയ്പ് നടത്തുകയുമായിരുന്നു.വെടിവയ്പില്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം ശക്തമായി പ്രതിഷേധിച്ചു. പൗരന്മാര്‍ ക്രിമിനലുകള്‍ അല്ലെന്നും നിര്‍ഭാഗ്യകരമായ സംഭവത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നും കമല്‍ ഹാസന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."