ഇരുമ്പിന്റെ അംശം: തടാകത്തില്‍നിന്നുള്ള പമ്പിങ് അനിശ്ചിതത്വത്തില്‍
ശാസ്താംകോട്ട: പരിശോധന ഫലത്തില്‍ ഇരുമ്പിന്റെ അംശം കണ്ടതോടെ തടാകത്തില്‍ നിന്നുള്ള പമ്പിങ് അനിശ്ചിതത്വത്തിലായി. ഒരു ലിറ്റര്‍ വെളളത്തില്‍ 0.6 ആണ് ഇരുമ്പിന്റെ അംശം പരിശോധന ഫലത്തില്കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ കുടിക്കുന്ന വെള്ളത്തില്‍ 03. മാത്രമേ പാടുള്ളു. സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചെങ്കില്‍ മാത്രമേ തടാകത്തില്‍ നിന്നുള്ള പമ്പിങ് പുനരാരംഭിക്കുകയുള്ളു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈനേഷന്‍ കണക്ക് പ്രകാരം 1.5 വരെ ആകാമെന്നാണ്. എങ്ങനെ ഇരുമ്പിന്റെ അംശം ഉണ്ടായിയെന്ന് കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതര്‍.
ഇതിനിടെ കോഴിക്കോട്ടേ വാട്ടര്‍ റിസര്‍ച്ച് വിനിയോഗ മാനേജ്മെന്റ സംഘം തട കാത്തില് നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ട് പോയി.
തടാകത്തില്പ്പെട്ടന്ന് വളരുന്ന മുള്ളന്‍കൊല്ലി പായലില്‍ നിന്നാണോ ഇരുമ്പിന്റെ അംശം ഉണ്ടാകുന്നതെന്ന് സംശയവും ഉയരുന്നു. മറ്റ് കയലില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വലയുപഗിച്ച് തടാകത്തില്‍ നിന്ന് മീന്പിടിച്ചതുകൊണ്ടാം തടകത്തിലും പായല്‍ ഉണ്ടാകാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."