ബഹ്‌റൈനിലെ അര്‍കാപിറ്റ മസ്ജിദിന് മികച്ച രൂപകല്‍പനക്കുള്ള പുരസ്‌കാരം
മനാമ: മസ്ജിദുകളുടെ നിര്‍മാണത്തിലെ ശില്‍പകലാ മികവിന് നല്‍കുന്ന അബ്ദുല്‍ ലത്തീഫ് അല്‍ ഫോസണ്‍ പുരസ്‌കാരം ബഹ്‌റൈനിലെ അര്‍കാപിറ്റ മസ്ജിദിന് ലഭിച്ചു. പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്ന ജി.സി.സി രാജ്യങ്ങളിലെ 122 പള്ളികളില്‍നിന്നാണ് അര്‍ക്യാപിറ്റ തിരഞ്ഞെടുക്കപ്പെട്ടത്.
പരമ്പരാഗത ഇസ്‌ലാമിക തനിമ വിളിച്ചോതുന്നതും നയനമനോഹരവുമായ നൂതന നിര്‍മാണ രീതികളും ശില്‍പകലയും കണക്കിലെടുത്താണ് പുരസ്‌കാരം. മനാമയിലെ ബഹ്‌റൈന്‍ ബേയിലുള്ള സ്‌കിഡ്‌മോര്‍ ഓവിങ്‌സ് ആന്‍ഡ് മെറില്‍ (എസ്.ഒ.എം) ആണ് പള്ളി രൂപകല്‍പന ചെയ്തത്. മൂന്നുവശങ്ങളില്‍നിന്നും സ്വാഭാവികമായ വെളിച്ചം ഉള്ളില്‍ കടക്കുന്ന രീതിയിലാണ് അര്‍കാപിറ്റയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്.
പള്ളികളുടെ നിര്‍മാണത്തിലും ശില്‍പകലക്കുമുള്ള മികവിന് അംഗീകാരം നല്‍കാനായി 2011ല്‍ ആരംഭിച്ച പുരസ്‌കാരമാണ് അബ്ദുല്‍ ലത്തീഫ് അല്‍ ഫോസണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."