വിദേശികളുടെ ആശ്രിതര്‍ക്ക് ലെവി: പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ സഊദി മന്ത്രി
ജിദ്ദ: വിദേശികളുടെ ആശ്രിതരായി സഊദിയില്‍ കഴിയുന്ന ഓരോ കുടുംബാംഗത്തിനും വര്‍ഷത്തില്‍ 1,200 റിയാല്‍ ലെവി ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ, സുരക്ഷാമേഖലയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുന്‍ ആരോഗ്യ മന്ത്രി ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു. ലെവിയിലൂടെ ലഭിക്കുന്ന പ്രത്യക്ഷ വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും വിദേശികുടുംബങ്ങളുടെ കൂട്ട ഒഴിഞ്ഞുപോക്കിലൂടെ രാഷ്ട്രത്തിനുണ്ടാക്കുന്ന നഷ്ടമെന്നും ഇതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രാദേശിക പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഹമദ് അല്‍മാനിഅ് നിലപാട് വ്യക്തമാക്കിയത്. ജൂലൈ മുതല്‍ നടപ്പാക്കുന്ന ലെവിയില്‍നിന്ന് ഒഴിവാകാന്‍ കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ലെവി ഇരട്ടിപ്പിക്കുമെന്നത് ഒഴിഞ്ഞുപോക്ക് വേഗത്തിലാവാനും കാരണമാകുന്നു. കുടുംബത്തോടെ സഊദിയില്‍ കഴിയുന്ന വിദേശികള്‍ രാജ്യത്ത് ചെലവഴിക്കുന്ന സമ്പത്ത് രാഷ്ട്രത്തിന് വലിയ വരുമാന മാര്‍ഗമാണ്.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതിലുപരി വാഹനം, വിദ്യാഭ്യാസം, ടെലികമ്യൂണിക്കേഷന്‍, വ്യോമഗതാഗതം തുടങ്ങിയ വിദേശികള്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്ന വിവിധ മേഖലകളില്‍ കനത്ത തിരിച്ചടിയുണ്ടാക്കാന്‍ ലെവി കാരണമാകുമെന്നും ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശികുടുംബങ്ങളുടെ കൂട്ട ഒഴിഞ്ഞുപോക്ക് സ്വകാര്യ തൊഴില്‍മേഖലയിലും വിപണിയിലും പ്രതിഫലിക്കുമെന്നും ഡോ. ഹമദ് അല്‍മാനിഅ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."