HOME
DETAILS
MAL
സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു
backup
June 29 2016 | 04:06 AM
കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭ ബാധിത പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു. എറിയാട് പഞ്ചായത്തിലെ പടിയത്ത് പള്ളി പ്രദേശത്ത് കടലാക്രമണത്തെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായ നാല് കുടുംബങ്ങളെയാണ് അഴീക്കോട് മുനക്കല്‍ സുനാമി പുനരധിവാസ കേന്ദ്രത്തില്‍ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
ഈ കുടുംബങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി റവന്യു അധികൃതര്‍ അറിയിച്ചു. കൂടാതെ വൈദ്യ സഹായമുള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് എറിയാട് പടിയത്ത് പള്ളി പ്രദേശത്ത് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."