സഊദി പൊതുമാപ്പ്; ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എംബസി നടപടികള്‍ തുടങ്ങി
ജിദ്ദ: സഊദിയില്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിന് നിയമ ലംഘകരായ ഇന്ത്യക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി പ്രാരംഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കമ്യൂണിറ്റി വളണ്ടിയര്‍മാരുടെയും മറ്റും യോഗം ചേര്‍ന്നു.
ഈ മാസം 29 മുതല്‍ മൂന്നു മാസമാണ് സഊദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തീര്‍ത്ഥാടനം, സന്ദര്‍ശനം, ബിസിനസ്, ട്രാന്‍സിറ്റ് വിസകളിലെത്തിയ നിയമലംഘകരായ ഇന്ത്യക്കാര്‍ എയര്‍പോര്‍ട്ടുകളില്‍ ടിക്കറ്റുമായി എത്തി ഫൈനല്‍ എക്‌സിറ്റ് നേടണമെന്ന് അംബാസഡര്‍ അഹമദ് ജാവേദ് യോഗത്തില്‍ അറിയിച്ചു. ഇവരുടെ കൈയില്‍ കാലാവധിയുളള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമാപ്പുമായി ബന്ധപ്പെട്ട് സഊദി ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ കമ്യൂണിറ്റിയെ അറിയിക്കും. ഇന്ത്യന്‍ എംബസി അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
ക്രിമിനല്‍ കേസുകളില്ലാത്ത ഒളിച്ചോടിയവരുടെ പട്ടികയിലുളള ഇന്ത്യക്കാര്‍ക്കും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും ഔട്പാസ് വിതരണം ചെയ്യും. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ എംബസി പൂര്‍ത്തിയാക്കിയതായും അംബാസഡര്‍ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് കോട്ടല്‍വാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗടിയാല്‍ എന്നിവരും വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."