കൂടത്തായിയില്‍ എസ്.ഡി.പി.ഐ ആക്രമണം: സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു
താമരശ്ശേരി: കൂടത്തായിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അക്രമത്തില്‍ സര്‍വകക്ഷിയോഗം പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാത്രി പത്തോടെ കൂടത്തായി ടൗണില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ ചാലിയാര്‍ തൊടുകയില്‍ ഇബ്രാഹിം ബാദുഷ (34) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നൗഷാദ് തെഞ്ചേരി (34), റാമിസ് അമ്പലക്കുന്ന് (36), അബ്ദുല്‍ ലത്തീഫ് പുല്പറമ്പില് (36) എന്നിവരെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഇരുപതോളം വരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.
കൂടത്തായി ടൗണില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വാര്‍ഡ് മെംബര്‍ കെ.പി കുഞ്ഞമ്മദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണന്, പി.പി കുഞ്ഞായിന്‍, എ.കെ കാദിരി ഹാജി, ദേവദാസന്, വി.കെ ഇമ്പിച്ചിമോയി, ഒ.പി അബ്ദുറഹ്മാന്, പി.കെ കുട്ടിഹസന്, ടി. ഇബ്രാഹിം, ഇ.സി മോയിന്‍കുട്ടി, കെ.കെ ഗഫൂര്‍, കെ.എസ് മനോജ്, മഹ്റൂഫ്, പി.പി ജുബൈര്‍, ടി.സി സത്താര്‍, കെ. ബാലന്, അഷ്റഫ് കൂടത്തായി സംസാരിച്ചു.
സംഭവത്തില്‍ യൂത്ത് ലീഗ് കൂടത്തായി കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുനീര്‍ കൂടത്തായി അധ്യക്ഷനായി. ജീലാനി കൂടത്തായി, ജലീല്‍ കെ.കെ, മജീദ് എ.കെ, നിസാര്‍ എ.കെ, ആഷിര്‍ വി.കെ, സുബൈര്‍ കെ.കെ, സിറാജ് പി.പി , അന്‍വര്‍ പി, ഷനാസ് ഒ.പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."