നിപ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: നിപ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നിപ രോഗം സ്ഥിരീകരിച്ച പാലാഴിയിലെ യുവാവിനെ ശുശ്രൂഷിച്ചവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നിപ രോഗം സ്ഥിരീകരിച്ച പാലാഴിയിലെ യുവാവിനെ ശുശ്രൂഷിച്ചവരേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലപ്പുറം സ്വദേശിയായ ഒരാളെ രോഗം സ്ഥിരീകരിച്ച് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നീങ്ങുന്നുണ്ട്.
നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലായി ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേരും കോഴിക്കോട്ടാണുള്ളത്. ഏഴുപേര്‍ വാര്‍ഡിലും ഒരാള്‍ പേ വാര്‍ഡിലും രണ്ടുപേര്‍ ചെസ്റ്റ് ഐ.സി.യു.വിലും ഏഴുപേര്‍ ഒബ്സര്‍വേഷന്‍ വാര്‍ഡിലുമാണുള്ളത്. പന്തിരിക്കര സൂപ്പിക്കടയിലെ മൂസ്സ ബേബി മമ്മോറിയല്‍ ആശുപത്രിയിലും പാലാഴി സ്വദേശി എബിന് മിംസ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലാണ്. നേരത്തെ മരിച്ച സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ്സ. ചങ്ങരംകുളം സ്വദേശിനിയായ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടുന്നത്.
അതേസമയം, വൈറസിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വവ്വാലില്‍ നിന്നല്ല രോഗം പടരുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസംഘം പറഞ്ഞിരുന്നു.
അതിനിടെ, നിപയെ കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."