ബേപ്പൂര്‍ തുറമുഖത്തെ സുരക്ഷാപരിശോധന കേന്ദ്രം ഉദ്ഘാടനം 28ന്
ഫറോക്ക്: ബേപ്പൂര്‍ തുറമുഖത്ത് നിര്‍മിച്ച പുതിയ സുരക്ഷാ പരിശോധനാ കേന്ദ്രത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് മന്തി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ലക്ഷദ്വീപ് കപ്പല്‍ യാത്രക്കാരെയും ബാഗേജുകളും പരിശോധിക്കുന്നതിനായാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. തുറമുഖ കവാടത്തിലാണ് സുരക്ഷപരിശോധനക്കായി ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
തുറമുഖ മാസ്റ്റര്‍പ്ലാന്‍ പ്രകാരം 43.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിട നിര്‍മാണം. നിലവില്‍ തുറമുഖ വാര്‍ഫിലെ കെട്ടിടത്തില്‍ സജ്ജീകരിച്ച എക്‌സറേ സ്‌കാനിങ്, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ഉപയോഗിച്ചുള്ള പരിശോധനകള്‍ പുതിയ ഇടത്തിലാകും. അടുത്ത സീസണ്‍ ആരംഭിക്കുന്ന സെപ്റ്റംബര്‍ 15 മുതല്‍ ലക്ഷദ്വീപ് യാത്രക്കാരെ പരിശോധനകള്‍ക്കു ശേഷം മാത്രമേ വാര്‍ഫിലേക്ക് പ്രവേശിപ്പിക്കൂ. 1700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള പരിശോധനാകേന്ദ്രത്തില്‍ കപ്പല്‍ യാത്രക്കാരുടെയും ലഗേജുകളുടെയും സുരക്ഷാ പരിശോധന താഴത്തെ നിലയിലാകും പ്രവര്‍ത്തിപ്പിക്കുക.
തുറമുഖ ജീവനക്കാരുടെ വിശ്രമത്തിനാണ് ഒന്നാം നിലയില്‍ സൗകര്യമൊരുക്കുന്നത്. തുറമുഖത്ത് കയറ്റിറക്ക് തൊഴിലാളികള്‍ക്കായി നിര്‍മിച്ച വിശ്രമകേന്ദ്രത്തിന്റെയും ലോക്കര്‍ മുറിയുടെയും ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."