പെരിയാര്‍ മലിനീകരണത്തിനെതിരേ 'ടെക്കി'കളുടെ റാലി
കാക്കനാട്: പതിനായിരക്കണക്കിന് മനുഷ്യര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പെരിയാര്‍ മലിനീകരണം സംബന്ധിച്ച് അധികൃതര്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടെക്കികള്‍ ഇന്‍ഫോപാര്‍ക്കില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്ക് റാലി നടത്തി.
ഒരു തുള്ളി വെള്ളം പോലും മലിനപ്പെടുത്താന്‍ അനുവധിക്കില്ലെന്ന് പ്രഖ്യാപിച്ച് ബൈക്കിലും സൈക്കിളിലുമായിട്ടായിരുന്നു റാലി. പെരിയാര്‍ നദിയിലെ കുടിവെള്ള സംഭരണ മേഖലയില്‍ വ്യവസായ മാലിന്യം തള്ളുന്നതും തുടര്‍ച്ചയായി മത്സ്യക്കുരുതികള്‍ ഉണ്ടാകുന്നതു ആശങ്കപ്പെടുത്തുന്നതാണെന്നും ടെക്കികള്‍ പറഞ്ഞു.
പെരിയാര്‍ കഴിഞ്ഞ വര്‍ഷം മാത്രം 44 തവണയാണ് ചുവന്നൊഴുകിയത്. 23 തവണ വലിയ തോതില്‍ മത്സ്യകുരുതികള്‍ ഉണ്ടായി.
യുവാക്കളുടെ കൂട്ടായ്മ 'പുഴയും ജീവനും തിരികെപിടിക്കാനുള്ള' ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. പ്രശ്നത്തില്‍ അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നും ടെക്കികള്‍ ആവശ്യപ്പെട്ടു.
സിനിമ താരം മൈഥിലി റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഷൈന്‍ വര്‍ഗീസ് വിഷയാവതരണം നടത്തി. ഫൗസിയ, ജിനൂപ്, പ്രശാന്ത് എസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ഫൊപാര്‍ക്കിലെ വിവധ ഐ.ടി കമ്പനികളില്‍ നിന്നുള്ളവരാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."