HOME
DETAILS

റോഡിലെ വളവും വശങ്ങളിലെ കുഴിയും അപകടഭീതി പരത്തുന്നതായി പരാതി

  
backup
May 23 2018 | 04:05 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95

 

മാന്നാര്‍ : റോഡിലെ വളവും വശങ്ങളിലെ കുഴിയും അപകടഭീതി പരത്തുന്നതായി പരാതി. സംസ്ഥാന പാത വിട്ടു മാന്നാര്‍ കുറ്റിയില്‍ ജങ്ഷനില്‍ നിന്നും ചെന്നിത്തലതട്ടാരമ്പലം ഭാഗത്തേക്കു പോകുന്ന റോഡിലെ ഷാപ്പുപടിക്കു സമീപത്തെ വളവും കുഴിയുമാണ് വാഹനയാത്രക്കാര്‍ക്കും കാല്‍ നടക്കാര്‍ക്കും വിനയാകുന്നത്. മാന്നാര്‍വിഷവര്‍ശേരിക്കര ചെന്നിത്തല തട്ടാരമ്പലം റോഡ് ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചു ഗതാഗതയോഗ്യമാക്കിയതോടെ ഈ പാതയില്‍ തിരക്കേറി.
കാരാഴ്മയും മാവേലിക്കരയും ഒന്നും പോകാതെ കോട്ടയം തിരുവല്ലാ ഭാഗത്തു നിന്നും ദേശീയപാതയായ കായംകുളത്തെക്കോ ഹരിപ്പാട്ടെക്കോ എളുപ്പമാര്‍ഗം എത്താന്‍ കഴിയുന്ന പാതയായതിനാല്‍ എല്ലാവരും ഈ റോഡാണ് തിരഞ്ഞെടുക്കുന്നത്. കുറ്റിയില്‍ ജംക്ഷന്‍ തിരിഞ്ഞു ആദ്യത്തെ വളവും കഴിഞ്ഞുള്ള ഭാഗത്താണ് ഏറെ അപകടസാധ്യതയുള്ള കൊടും വളവും റോഡിന്റെ തെക്കു ഭാഗത്തായി മൂന്നടിയിലിലേറെ താഴ്ചയുള്ള കുഴിയുമുള്ളത്. റോഡു നിലവാരത്തില്‍
നിര്‍മിച്ചപ്പോള്‍ ഇവിടെ വളവും കുഴിയും കാര്യമായ സുരക്ഷാസംവിധാനമൊരുക്കാത്തതാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്. ഇവിടെ തെരുവുവിളക്കും കത്താത്തത് രാത്രിയപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. രണ്ടു വലിയ വാഹനങ്ങള്‍ ഒരേ സമയത്തു കടന്നു പോകുവാനും പ്രയാസകരവുമാണ്. വളവു ചേര്‍ന്നു നടന്നു പോകുന്ന യാത്രക്കാരുടെ കാര്യവും ദുര്‍ഷ്‌കരം തന്നെയാണ്. ഇതു സംബന്ധിച്ചു നാട്ടുകാര്‍ പൊതുമരാമത്തു വകുപ്പിനു പരാതി നല്‍കിയിട്ടും പരിഹാരമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Kerala
  •  11 days ago
No Image

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

organization
  •  11 days ago
No Image

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ; മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Kerala
  •  11 days ago
No Image

നിയമസഭയിൽ മൂന്ന് ദിവസം ചോദ്യോത്തരവേളയില്ല; സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷത്തിന് അതൃപ്തി  

Kerala
  •  11 days ago
No Image

വയനാട്; പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ 22കാരന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക് 

latest
  •  11 days ago
No Image

ഖത്തറിൽ വ്യക്തികൾക്ക് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യാം

qatar
  •  11 days ago
No Image

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസ് 

oman
  •  11 days ago
No Image

കുമരനല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു; അപകടം

Kerala
  •  11 days ago
No Image

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ക്കെല്ലാം സ്റ്റേ; പള്ളി കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി 

National
  •  11 days ago