
ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദുരിതം തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ അഭിനന്ദിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഹാരിസ് ചിറക്കൽ കേരളത്തിന്റെ കഫീൽ ഖാൻ ആണെന്ന് ഫിറോസ് പറഞ്ഞു. അച്ചടക്ക നടപടി കൊണ്ട് ഇത്തരം ഡോക്ടർമാരുടെ വായ മൂടിക്കെട്ടാമെന്ന് സർക്കാർ വിചാരിക്കുന്നുവെങ്കിൽ കഫീൽഖാന് പിന്തുണ നൽകിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പവും നിലയുറപ്പിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറച്ചു.
യോഗി ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ ആശുപത്രികളുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ പോലെ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ ദയനീയാവസ്ഥ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഡോക്ടർ ഹാരിസ് ചിറക്കൽ. കഫീൽ ഖാന് യോഗി ആദിത്യനാഥ് സമ്മാനിച്ചത് ജയിലറയാണെങ്കിൽ ഇടതുപക്ഷ അനുഭാവി കൂടിയായ ഹാരിസ് ചിറക്കലിന് അച്ചടക്ക നടപടിയുടെ ഭീഷണിയാണ് സർക്കാർ മുന്നോട്ട് വെച്ചതെന്നും പി.കെ ഫിറോസ് പറഞ്ഞു.
പി.കെ ഫിറോസിന്റെ പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൻ്റെ കഫീൽ ഖാൻ
യോഗി ആദിത്യനാഥിൻ്റെ ഉത്തർപ്രദേശിൽ ആശുപത്രികളുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞ ഡോക്ടർ കഫീൽ ഖാനെ പോലെ കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ ദയനീയാവസ്ഥ വിളിച്ചു പറഞ്ഞിരിക്കുകയാണ് ഡോക്ടർ ഹാരിസ് ചിറക്കൽ. കഫീൽ ഖാന് യോഗി ആദിത്യനാഥ് സമ്മാനിച്ചത് ജയിലറയാണെങ്കിൽ ഇടതുപക്ഷ അനുഭാവി കൂടിയായ ഹാരിസ് ചിറക്കലിന് അച്ചടക്ക നടപടിയുടെ ഭീഷണിയാണ് സർക്കാർ മുന്നോട്ട് വെച്ചത്.
സമ്മർദ്ധത്തെ തുടർന്ന് ആദ്യം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും ഒടുവിൽ മാധ്യമങ്ങളോട് താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറക്കലിൻ്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ. അച്ചടക്ക നടപടി കൊണ്ട് ഇത്തരം ഡോക്ടർമാരുടെ വായ മൂടിക്കെട്ടാമെന്ന് സർക്കാർ വിചാരിക്കുന്നുവെങ്കിൽ കഫീൽഖാന് പിന്തുണ നൽകിയ കേരളം ഹാരിസ് ചിറക്കലുമാരോടൊപ്പവും നിലയുറപ്പിക്കും.
ആരാണ് ഡോ. കഫീൽ ഖാൻ
ഡോ. കഫീൽ ഖാൻ ഒരു ഇന്ത്യൻ ഡോക്ടറും എഴുത്തുകാരനും ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബി.ആർ.ഡി.) മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിൽ മുൻ ലക്ചററുമാണ്. 2017-ലെ ഗോരഖ്പൂർ ആശുപത്രി ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അദ്ദേഹത്തെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നു. 2017 ഓഗസ്റ്റിൽ ബി.ആർ.ഡി. മെഡിക്കൽ കോളേജിൽ ഓക്സിജൻ വിതരണം പണം അടയ്ക്കാത്തതിനാൽ നിന്നുപോയതിനെ തുടർന്ന് 60-ലധികം കുട്ടികൾ മരിച്ചു. ഓക്സിജൻ ലഭ്യത കുറഞ്ഞപ്പോൾ, ഡോ. കഫീൽ സ്വന്തം പണം ഉപയോഗിച്ച് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി, സ്വന്തം നേതൃത്വത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചതിനാൽ മാധ്യമങ്ങൾ അദ്ദേഹത്തെ 'ഹീറോ' എന്ന് വിശേഷിപ്പിച്ചു.
ഉത്തർപ്രദേശ് സർക്കാരിന്റെ ആരോഗ്യരംഗത്തെ വീഴ്ച പുറംലോകമറിഞ്ഞതോടെ ഭരണകൂടം പ്രതികാര നടപടി ആരംഭിച്ചു. ഓക്സിജൻ കുറവിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് മേൽ ആരോപിച്ചായിരുന്നു സർക്കാരിന്റെ നടപടി. 2017-ൽ അദ്ദേഹത്തെ നോഡൽ ഓഫീസർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 2018 ഏപ്രിലിൽ, 9 മാസത്തെ ജയിൽവാസത്തിന് ശേഷം, മെഡിക്കൽ അനാസ്ഥയ്ക്ക് തെളിവില്ലെന്ന് കോടതി വിധിച്ച് ജാമ്യത്തിൽ വിട്ടയച്ചു.
പിന്നീട്, 2019 ഡിസംബറിൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പൗരത്വ നിയമ ഭേദഗതി (CAA) വിരുദ്ധ പ്രതിഷേധത്തിനിടെ 'പ്രകോപനപരമായ' പ്രസംഗം നടത്തിയെന്നാരോപിച്ച് 2020 ജനുവരിയിൽ ഡോ. കഫീലിനെ ദേശീയ സുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. 2020 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി ചാർജുകൾ റദ്ദാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.
2021-ൽ പ്രസിദ്ധീകരിച്ച "The Gorakhpur Hospital Tragedy: A Doctor's Memory of a Deadly Medical Crisis" എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധനേടി. പുസ്തകം യു.പി സർക്കാരിന്റെ വീഴ്ചകളെ തുറന്നുകാട്ടി. എന്നാൽ, 2023 നവംബറിൽ ഉത്തർപ്രദേശ് പൊലിസ് അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്തു. ഈ പുസ്തകം ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മറാത്തി, തമിഴ്, മലയാളം, ബംഗാളി ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2025 മാർച്ചിൽ ഉത്തർപ്രദേശ് സർക്കാർ ഡോ. കഫീലിനെ ഔദ്യോഗികമായി സർവീസിൽ നിന്ന് പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെഴ്‌സിഡസ് ബെൻസ് വീണ്ടും വില വർധിപ്പിക്കുന്നു: 2025 സെപ്റ്റംബറിൽ 1.5% കൂടും, ഈ വർഷം വില കൂടുന്നത് മൂന്നാം തവണ
auto-mobile
• 7 hours ago
മലയാളികള്‍ക്ക് വമ്പന്‍ അവസരം: നാട്ടില്‍ നിന്ന് യുഎഇയില്‍ എത്താന്‍ 170 ദിര്‍ഹം; ഓഫര്‍ പരിമിതം
uae
• 7 hours ago
ക്ലാസിക് മിനി പുതുരൂപത്തിൽ: വുഡ് ആൻഡ് പിക്കറ്റിനൊപ്പം ക്ലാസിക് കാറിന്റെ തിരിച്ചുവരവ്
auto-mobile
• 7 hours ago
അൽ നസറിൽ രണ്ട് വർഷം കൂടി കളിക്കാൻ തീരുമാനിച്ചതിന് ഒറ്റ കാരണമേയുള്ളൂ: റൊണാൾഡോ
Football
• 8 hours ago
അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്
uae
• 8 hours ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം
National
• 8 hours ago
പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്
International
• 8 hours ago
രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ
Cricket
• 8 hours ago
സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്
National
• 9 hours ago
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍
International
• 9 hours ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 10 hours ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 10 hours ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 10 hours ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 10 hours ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 12 hours ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 12 hours ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 13 hours ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 13 hours ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 11 hours ago
ജയ്സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 11 hours ago
വാട്ട്സ്ആപ്പിൽ പുതിയ ഡോക്യുമെന്റ് സ്കാനിംഗ് ഫീച്ചർ: ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനി എളുപ്പം
Tech
• 11 hours ago