ഉദയംപേരൂരില്‍ പുനര്‍നിര്‍മാണം നടത്തിയ റോഡ് തകര്‍ന്നു
ഉദയംപേരൂര്‍: ഉദയംപേരൂര്‍ പഞ്ചായത്ത് 16 -ാം വാര്‍ഡില്‍ കെ ബാബുവിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയ റോഡ് ആഴ്ചകള്‍ക്കകം തകര്‍ന്നു.നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയ മേട കാളേഴത്ത് റോഡാണ് ആദ്യമഴയില്‍ തന്നെ തകര്‍ന്നത്.
ആഴ്ചകള്‍ക്ക് മുമ്പ് ടാറിങ് നടത്തിയ റോഡ് മഴ ആരംഭിച്ചതോടെ മെറ്റല്‍ അടക്കം ഒഴുകിപ്പോയി കുഴികള്‍ അയി കഴിഞ്ഞു.ഇതേ വാര്‍ഡില്‍ ഈ റോഡില്‍ എത്തിച്ചേരുന്ന വെട്ടിക്കാപ്പിള്ളി കാളേഴത്ത് ലാന്റിങ് സെന്റര്‍ റോഡ് ടാറിങ് നടന്ന തിന്റെ തൊട്ടടുത്ത ദിവസം തന്നെ തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ടാറിങ് ജോലികള്‍ തടഞ്ഞിരുന്നു.
ഉദയം പേരൂര്‍ പഞ്ചായത്തില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തികളില്‍ കൃത്രിമം നടന്നതായി ജനങ്ങളുടെ പരാതി ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണു പഞ്ചായത്തിലെ ഒരു വാര്‍ഡിലെ വിവിധ റോഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്ക് അകം തകര്‍ന്നത്. ഉദയംപേരൂര്‍ പഞ്ചായത്തില്‍ മുന്‍ തൃപ്പൂണിത്തുറ എം.എല്‍.എ കെ ബാബുവിന്റെ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപൂത്തോട്ട പുതിയകാവ് എം.എന്‍.എ റോഡ് അടക്കം വിവിധ റോഡുകള്‍ ആഴ്ചകള്‍ക്ക് അകം തകര്‍ന്നത് സംബന്ധിച്ച് ഉന്നതതല അന്വഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."