ബോട്ട് സര്‍വീസ് മുടങ്ങുന്നു; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
പൂച്ചാക്കല്‍: ബോട്ട് സര്‍വീസ് മുടക്കംവിദ്യാര്‍ഥികളെ വലച്ചു. ജലഗതാഗതവകുപ്പിന്റെ പാണാവള്ളി - പൂത്തോട്ട ബോട്ടാണ് മൂന്ന് ദിവസത്തിലേറെയായി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.
ഇത് മൂലം പെരുമ്പളം ദ്വീപ് നിവാസിളായ വിദ്യാര്‍ത്ഥികളടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് വിഷമത്തിലായത്. ദ്വീപിന്റെ വിവിധ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായി മറുകരകളിലെത്തി സ്‌കൂളുകളില്‍ കൃത്യമായി എത്തിച്ചേരുന്നതിനും മടങ്ങി വീട്ടിലെത്തുന്നതിനും കഴിയാത്ത അവസ്ഥയാണ്.
എറണാകുളം കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ബോട്ട് സര്‍വീസ് മുടക്കം ഏറെ ബാധിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷ കഴിഞ്ഞ് പൂത്തോട്ട ബോട്ട് ജെട്ടിയിലെത്തിയ വിദ്യാര്‍ഥികള്‍ വളരെ വൈകിയാണ് പെരുമ്പളം ദ്വീപിലെ തങ്ങളുടെ വീടുകളിലെത്തിയത്.
ശക്തിയായ വേനല്‍ ചൂടില്‍ വല്ലാതെ ക്ഷീണിതരായിട്ടാണ് വിദ്യാര്‍ഥികള്‍ ജെട്ടിയില്‍ കൂടുതല്‍ നേരം ബോട്ടിനായി കാത്തിരിക്കേണ്ടി വരുന്നത്. പെരുമ്പളം ദ്വീപിലേയ്ക്ക് സ്‌പെയര്‍ ബോട്ടുള്ളത് എപ്പോഴും തകരാറിലുമാണ്.
ജലഗതാഗത വകുപ്പിന്റെ ബോട്ട് ആശ്രയിച്ച് കഴിയുന്ന ദ്വീപ് നിവാസികള്‍ക്ക് സര്‍വ്വീസ് മുടക്കം പതിവാകുന്നത് വളരെയധികം ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്. നിലവിലുള്ള ബോട്ടുകള്‍ മുടക്കം വരാതെ സര്‍വീസ് നടത്തമെന്നാണ് ദ്വീപുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."