HOME
DETAILS

മകനും മരുമകളും അടിച്ചിറക്കി മേരിക്കുട്ടിക്ക് ഇനി ആശ്രയം ആശുപത്രി കിടക്ക

  
backup
March 23 2017 | 23:03 PM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%ae%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%95


ആലപ്പുഴ: മകന്റെയും മരുമകളുടെയും പീഡനംമൂലം വിധവയായ മാതാവും രോഗിയായ മകളും പെരുവഴിയിലായി. ജില്ലയിലെ കാവാലം ചക്രപുരയില്‍ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ മേരിക്കുട്ടി (63) മകള്‍ ബെറ്റി (35) എന്നിവര്‍ക്കാണ് സ്വന്തമായി സ്ഥലം വീടും ഉണ്ടായിട്ടും ആശുപത്രി വരാന്തയില്‍ അഭയം തേടേണ്ടിവന്നത്.
ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിനുമുമ്പെയാണ് മേരിയുടെ മകന്‍ ബിറ്റിനും ഭാര്യ ടിന്റുവും ചേര്‍ന്ന് മേരികുട്ടിയെയും മകളെയും സ്വന്തം വീട്ടിനിന്നും ഇറക്കിവിട്ടത്. മുന്നു മക്കളുടെ മാതാവായ മേരിക്ക് സ്വന്തമായി 13.5 സെന്റ് സ്ഥലവും അതിനോട് ചേര്‍ന്ന പുരയും രണ്ട് ഏക്കര്‍ പാടവും ഉണ്ട്. ഇത് അപഹരിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മകനും മരുമകളും ചേര്‍ന്ന് വിധവയായ മേരിക്കുട്ടിയെയും അവിവാഹിതയും രോഗിയുമായ ബെറ്റിയെയും വീട്ടില്‍നിന്നും ഇറക്കി വിട്ടത്. അച്ഛന്‍ മരിച്ചതിനുശേഷം ബിറ്റിന്‍ തന്റെ ഭാര്യയുടെ നിര്‍ദേശപ്രകാരം വീടും പുരയിടവും തങ്ങളുടെ പേരില്‍ എഴുതി തരണമെന്ന് അമ്മ മേരിക്കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.പ്രായാധിക്യം മൂലം അവശയെങ്കിലും വിധവയായ മേരി ഇതിനെ എതിര്‍ത്തു.
രോഗിയായ മകളെയും കൊണ്ട് മറ്റെവിടെയും പോകാന്‍ ഇടമില്ലാത്തതിനാലാണ് ഇവര്‍ മകന് സ്വത്ത് എഴുതി നല്‍കാതിരുന്നത്. മാത്രമല്ല മരുമകളായെത്തിയ പെണ്‍കുട്ടിയെ മേരിക്ക് വിവാഹത്തിനു മുമ്പെ ഇഷ്ടമല്ലായിരുന്നു.ഇവരുടെ വഴിവിട്ട ബന്ധങ്ങളായിരുന്നു മേരിയുടെ അനിഷ്ടത്തിന് കാരണം. നേരത്തെ വിവാഹിതയായി രണ്ടുമക്കളുടെ അമ്മയായിരുന്ന ടിന്റു.
ഇക്കാര്യം മറച്ചുവെച്ചാണ് മേരിയുടെ കുടുംബത്തിലേക്ക് ഇവര്‍ മരുമകളായെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം മേരിയും കുടുംബവും അറിയുന്നത്. റോമന്‍ കാത്തലിക്ക് വിഭാഗത്തില്‍പ്പെട്ട മേരിയുടെ കുടുംബത്തോട് ടിന്റുവിന്റെ രക്ഷകര്‍ത്താക്കള്‍ അവര്‍ കാത്തലിക്ക് വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് അറിയിച്ചിരുന്നത്.ഇതില്‍ സംശയം തോന്നിയ മേരിയും കുടുംബവും അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. ടിന്റുവിന്റെ മുന്‍ ബന്ധത്തിലുളള രണ്ടു കുട്ടികളെ അമ്മതൊട്ടിലില്‍ ഏല്‍പ്പിച്ചശേഷമാണ് മേരിയുടെ വീട്ടില്‍ ഇവര്‍ നവവധുവായെത്തിയത്. ഇക്കാര്യം പുറത്തായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
തനിക്ക്  മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് പറഞ്ഞിരുന്ന ടിന്റുവിന്റെ ബാഗില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതും ഇവര്‍ പുറത്തുപോയ സമയത്ത് ഫോണില്‍നിന്നും റിംഗ്‌ടോണ്‍ കേട്ടതും മേരി ചോദ്യം ചെയ്തു. ഫോണ്‍ ബെല്ലടിക്കുന്നത് ഭര്‍ത്താവ് ബിറ്റിനും കേട്ടതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരും തമ്മില്‍ കനത്ത വാക്കേറ്റം നടന്നു. ഒടുവില്‍ കാര്യങ്ങള്‍ ക്രൂരമര്‍ദ്ദനത്തിലും കലാശിച്ചു. വഴക്ക് രൂക്ഷമായതോടെ മേരി വനിതാ കമ്മീഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇനി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് അറിയിച്ച് ടിന്റു വീണ്ടും മേരിയുടെ വീട്ടിലെത്തി. ക്ഷമാപണം നടത്തി വീട്ടിലെത്തിയ ടിന്റു പിന്നീട് മേരിയെയും മകളെയും ഇല്ലായ്മചെയ്യാനുളള നീക്കങ്ങള്‍ ആരംഭിച്ചു. മേരി പുറത്തേക്ക് പോകുന്ന സമയത്ത് ടിന്റു രോഗിയായ നാത്തൂനെ കണക്കിന് മര്‍ദ്ദിക്കുമായിരുന്നു.
ഒരിക്കല്‍ ഇത് കണ്ടുവന്ന മേരി ടിന്റുവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ മേരിയെയും അക്രമിച്ചു. പിന്നീട് മകനും ഭാര്യക്കൊപ്പം ചേര്‍ന്ന് അമ്മയെയും സഹോദരിയെയും മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ വീടുവിട്ടറങ്ങിയ മേരി രോഗിയായ മകളെയും കൊണ്ട് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ആശുപത്രിയില്‍ കഴിയുന്ന മേരിയും മകളും ആശുപത്രിയില്‍നിന്നും പറഞ്ഞുവിട്ടാല്‍ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണ്.
വീട്ടിലെത്തിയാല്‍ മകനും മരുമകളും ചേര്‍ന്ന് ഇരുവരെയും ഇല്ലാതാക്കുമെന്ന ഭയവും മേരിയെ അലട്ടുന്നുണ്ട്. നേരത്തെ മരുമകളായ ടിന്റുവിന്റെ മാതാവിനെ സ്വന്തം അച്ഛന്‍ ദുരൂഹ സാഹചര്യത്തില്‍ ഇല്ലാതാക്കിയെന്ന് മേരി ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്നെയും മകളെയും വകവരുത്തുമോയെന്ന ഭയവും ഈ കുടുംബത്തെ വീട്ടിലേക്ക് പോകാന്‍ വിലക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  33 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago